Powered By Blogger

Sunday, April 15, 2012

ഒരു "ഫ്രേത"കഥ !


"പിന്നെ പ്രേതം രാത്രി ടോര്‍ച്ചും പിടിച്ചോണ്ട് കറങ്ങാന്‍ പോകും ,ഒന്ന് പോടാ "...ഭൂതം അഥവാ രാഹുലിന് പുച്ഛം!കാര്യം അവന്‍ ഒരു ജൂനിയര്‍ ആണെങ്കിലും ആളിന് മുടിഞ്ഞ ബുദ്ധിയാ .അതുകൊണ്ട് മറുത്തൊന്നും പറയാന്‍ പോയില്ല .ഞാനന്നല്ല ആരും.സംഭവം എന്താണെന്ന് വച്ചാല്‍ ഞാനടക്കം പത്തുപന്ത്രണ്ട്പേര്‍ പേയിംഗഗസ്ടുകലായി ഈ വീട്ടില്‍ താമസക്കുവാണെ കുറച്ചു നാളായി .ഇന്നെന്താ ഉണ്ടായതെന്ന് വച്ചാല്‍ അവിടുത്തെ അമ്മൂമ്മക്ക് ഞങ്ങളോട് ഒരു കഥ പറയണമെന്ന് മോഹം .രാത്രി ഉമ്മറത്ത്‌ പഠിക്കാന്‍(എന്നാ വ്യാജേന)ചെന്നിരുന്നതിലുള്ള ശിക്ഷയാ.കഥ ബോറന്നുമല്ലന്നെ ...നല്ല ഒന്നാന്തരം ഒരു "പ്രേത കഥ".അതും റിയല്‍ സ്റ്റോറി .എനിക്കെ പ്രേത കഥ ഒന്നും പണ്ടേ ഇഷ്ടമല്ല .രാത്രിയില്‍ ഒറക്കം കിട്ടില്ലന്നെ ശല്ല്യം ..എന്തുവായാലും കേട്ട് പോയി .ഇനി പറഞ്ഞിട്ടെന്താ കാര്യം.ഇവര് പണ്ട് വല്ല കഥപ്രസങ്ങക്കാരീം ആരുന്നോ?

അങ്ങനെ കഥയും കേട്ട് തിരിച്ചു സ്വന്തം റൂമിലേക്ക്‌ നടന്നു വരുന്ന വഴിയാണ് ഭൂതം മറ്റേ ഡയലോഗ് അടിച്ചത് .അവനു എന്ത് പേടിക്കാന്‍ കട്ടിലുകണ്ടാല്‍ അപ്പം ബോധം പോകുന്നവനാ .നമ്മുടെ കാര്യം അങ്ങനെ ആണോ.എങ്കിലും ഒരു സീനിയര്‍ എന്നാ അഭിമാനം പേടി പുറത്തു കാണിക്കാന്‍ അനുവദിച്ചില്ല .അത്രേം നേരം മിണ്ടാതിരുന്ന സനൂബ്‌ പെട്ടന്ന് ചോദിച്ചു "അണ്ണാ ഈ ഒജോബോര്‍ഡു എങ്ങനെയാ ഉണ്ടാകുന്നെ? ".അവന്റെ ഒടുക്കത്തെ ഒരു സംശയം പിന്നെ എന്റെ ഉപ്പാപ്പനല്ലേ ഒജോബോര്‍ഡു കണ്ടു പിടിച്ചത്.പക്ഷെ അഭിമാനം !അത് മറന്നൊരു കളി നമുക്കില്ലല്ലോ .മകനെ ഓജോ ബോര്‍ഡു വിവിധ രീതിയില്‍ ഉണ്ടാക്കാം ..എങ്കിലും ഉസ്ബക്കിസ്ഥാനിലെ ആദിവാസികള്‍ ഉണ്ടാക്കുന്ന ഒജോബോര്ടാണ് ഏറ്റവും ബെസ്റ്റ്‌ ..അത് വച്ച് വിളിച്ചാല്‍ പ്രേതം ദാ ദിവിടെ വന്നു നില്‍ക്കും ".പയ്യന്‍ നമ്മളെ ഇങ്ങനെ വായും പൊളന്നു നോക്കി നില്‍ക്കുവാ .ഞാന്‍ ആരാ മോന്‍.ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തില്‍ കാലിന്റെ തള്ളവിരല്‍ കൊണ്ട് മണ്ണില്‍ ഞാനൊരു ഒജോബോര്ട് വരച്ചു.{ഞെട്ടി അല്ലെ?}ഇഹു ഇഹു ഇതൊക്കെ എന്ത് !അങ്ങനെ റൊണാള്‍ദീന്ജോയുടെ കാലവഴക്കത്തോടെ ഞാന്‍ ഒരു അതി മനോഹര ഓജോബോട് വരച്ചു .എന്നിട്ട് "ഡാ നാണയം ദാ ദിവിടെ വക്കണം " എന്ന് പരയുവേം എങ്ങു നിന്നോ ഒരു അലര്‍ച്ച !

ഈ അലര്‍ച്ച എന്നൊക്കെ പറയുമ്പോ പ്രേതപ്പടതിലെ യക്ഷിയുടെ അണ്ണാക്ക് പോലെ ഉള്ള അലര്‍ച്ച ഒന്നുമല്ലാ .ഒരു മാതിരി ചാവാലിപ്പട്ടിയുടെ ഓരിയിടല്‍ പോലെ ഒരു വൃത്തികെട്ട ശബ്ദം .ഞാന്‍ മൂന്നടിയും എന്റെ കൂടെ നിന്നവന്‍ രണ്ടടിയും പിന്നോട്ട് ചാടി ആഹാ ! അത് ശരിയാകില്ലല്ലോ കണക്ക് കറക്റ്റകാന്‍ ഒരടി ഞാന്‍ മുന്നിലേക്ക്‌ ചാടി .ആ ഇപ്പം എല്ലാം ഓക്കേ ആയി .ആ ഇനി ശബ്ദം എവിടെ നിന്നാണ് വന്നത് എന്ന് അന്ന്വേഷിക്കാം .ദേ വന്നു നിക്കുന്നു ഞങ്ങടെ മുന്നേ നടന്നു പോയ ഭൂതം ,അമ്പലത്തിലെ കെട്ടുകാഴച്ചക്ക് ഭദ്രകാളിയുടെ കോലം വരുന്ന പോലെ നാക്കൊക്കെ പുറത്തിട്ടു ..."വായടക്കെടാ ....നിന്റെ സീനിയരാട പറയുന്നേ വായടക്കെടാ "നമ്മുടെ ഡയാലോഗ് .അവന്‍ അതെ നിപ്പ് തന്നെ. എന്തോ കണ്ടു പേടിച്ചിരിക്കുന്നു .കുറുന്തോട്ടിക്കും വാതാമോ ?അവന്‍ പേടിചെന്കില്‍ എന്തോ കാര്യ്മായിട്ടുണ്ട് .പുല്ലനാനെന്കില്‍ ഒന്നും പറയുന്നുമില്ല .കൈ തെക്കോട്ട് ചൂണ്ടി എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട് .കാറ്റല്ലാതെ ഒന്നും പുറത്തു വരുന്നില്ല .സനൂബ്‌ അവനെ താങ്ങി റബ്ബര് മരത്തിന്റെ ചുവട്ടിലോട്ടു ഇരുത്തി .ഇരുന്നിട്ടും ആ ചൂണ്ടിയ കൈ അവന്‍ താക്കുന്നില്ല .ഇവനെന്തുവാ ഈ ചൂണ്ടി കാണിക്കുന്നേ ? "സനൂബെ മോനെ നോക്കെടാ "ഞാന്‍ ആജ്ഞാപിച്ചു അല്ല അപേക്ഷിച്ചു ."അണ്ണാ !" ചെവിക്കീഴില്‍ നിന്ന് സനൂബ്‌ ഒരു വിളി .പുല്ലു പേടിപ്പിച്ചല്ലോ .ഇനി ഇവന്‍ എന്താണാവോ കണ്ടത് . എന്തുവാനെന്നു നോക്കിയിട്ടു തന്നെ കാര്യം .അങ്ങനെ ഞാനും തെക്കോട് നോക്കി .ഹും ദൂരെ പാട വരമ്പില്‍ എന്തോ വെളുത്ത നിറത്തില്‍ .ആരോ നടന്നു വരുന്നതാ .ഇതിനാണോ ഈ രണ്ടെന്നോം പേടിച്ചത് ? ഈ ചോദ്യം പുച്ഛവും ആത്മാഭിമാനവും കലര്‍ന്ന ശബ്ദത്തില്‍ ഞാന്‍ ആവര്‍ത്തിച്ചു ."അത് ആരോ നടന്നു വരന്നതാട പെടിതോണ്ടാന്മാരെ !"."അണ്ണന്‍ അതിന്റെ കാലെലോട്ടു ഒന്ന് നോക്ക്" ..അല്ല കാലിലെന്താ? ഞാന്‍ പിന്നെയും നോക്കി ."കാലെവിടെ "?എടാ സനൂബെ അതിന്റെ കാലെവിടെ .?"എന്റെ ഗദ്ഗദം ..ഒരു പത്തു സെക്കണ്ട് കംപ്ലീറ്റ് നിശബ്ദത ..........................ഫ്രേതം !സനൂബ്‌ അലറി ...!അവനെക്കാള്‍ മുന്നേ ഞാന്‍ വീടിന്റെ പിറകില്‍ എത്തി .അവിടെ ഭൂതം ഞങ്ങളെയും കാത്തു നില്‍പ്പുണ്ടായിരുന്നു .അവന്റെ മുഖത്ത് ആ പുഛ ഭാവം തിരിച്ചെത്തിയിരുന്നു .എന്തോ പറയാന്‍ വാ തുറന്ന എന്നെ അവന്‍ കൈ കൊണ്ട് വിലക്കി ...."നമുക്ക്‌ ബാക്കി ഉള്ളവരേം കൂടി വിളിക്കാം .എല്ലാര്‍ക്കും കൂടി പോയി നോകം "അവന്‍ പറഞ്ഞു ."ടാ അത് പ്രേ .."അവന്‍ പിന്നേം എന്നെ വിലക്കി ."അതെ പ്രേതം തന്നെ ..അതിനു നമ്മള്‍ എന്തിനാ പേടിക്കുന്നെ .?നമുക്ക്‌ എല്ലാരേം വിളിച്ചു കാണിക്കാം "ഹോ അവന്റെ ഐഡിയ കൊള്ളാം .നമ്മള് മാത്രം ഒറ്റയ്ക്ക് പെടിച്ച്ചാലെങ്ങനാ ."എന്നിട്ട് നമുക്കെല്ലര്‍ക്കും കൂടി പാടത്ത്തോട്ടിരങ്ങാം ,എന്താ സംഭവം എന്നറിയണമല്ലോ. "പോടാ പുല്ലേ ഞാനെങ്ങും വരുന്ന്നില്ല ,എനിക്കെ കണ്ടക ശനിയാ അടുത്ത മാര്‍ച്ച വരെ" .എന്റെ ന്യായം കേട്ട് എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നി.ഡാ ഭൂതം നീ ഒരു കാര്യം ചെയ്യ്‌ കിളിയേം കുരുടനേം കൂടി വിളി.പേര് കേട്ട് പേടിക്കണ്ട അവരും അവിടുത്തെ അന്തേവാസികള്‍ തന്നെ.ഞങ്ങള്‍ ഉച്ചത്തില്‍ നീട്ടി വിളിച്ചു "ഡാ വിനീഷേ(കിളി) ഓടി വാടാ...".രണ്ടു വട്ടം വിളിച്ചപ്പോഴേക്കും ആ വീട്ടിലെ ഒരാളൊഴിച്ച് ബാകി എല്ലാവരും സംഭവ സ്ഥലത്ത് ഹാജരായി .ബാകി ഉള്ള ഒരാളെന്ന് പറയുന്നതു ഞങ്ങടെ വേറൊരു ജൂനിയര്‍ അനന്തകൃഷ്ണന്‍ .ഒരു മനുഷ്യന്‍ ശരാശരി പതിനഞ്ചു മണിക്കൂര്‍ ഉറങ്ങണമെന്നാണ് അവന്റെ വാദം.ഭൂതം വെടി വെച്ചാലും ഉണരില്ല ,ഇവനോ ബോംബു പൊട്ടിച്ചാലും ഉണരില്ല .അത്കൊണ്ട് അവനെ വിളിച്ചിട്ടും കാര്യമില്ല .

അങ്ങനെ ഞങ്ങള്‍ ആറുപേര്‍ റബ്ബര്‍മരത്തിന്റെ ചോട്ടില്‍ പതുങ്ങി നിന്ന് ആ അത്ഭുത പ്രതിഭാസം വീക്ഷിക്കുകയാണ് .ഇപ്പൊ പ്രേതവും ഞങ്ങളുടെ വീടും തമ്മില്‍ ഏകദേശം ഒരു നൂറു മീറ്റര്‍ ദൂരമേ ഉള്ളു.ആ ദൂരം പ്രേതത്തിന് ഒരു വിഷയമാണോ.എന്തായാലും ഞങ്ങള് വിളിച്ചു വരുത്തിയവര്‍ തര്‍ക്കിക്കാനോന്നും നിന്നില്ല കാരണം അവര് വന്നപ്പോഴേക്കും പ്രേതത്തിന്റെ കാലില്ലാത്ത ഉടല്‍ ഏറക്കുറെ ദ്രിശ്യമായിരുന്നു .ഇപ്പൊ മുഖം മാത്രമേ വ്യക്തമാല്ലാതായുള്ളു .അതിങ്ങനെ ഒഴുകി വരികയാണ് .എന്റെ അടുത്ത് നിന്ന കിളി വളരെ ദയനീയമായി ഒന്ന് കരഞ്ഞു "അമ്മെ......... "."ഹും നമുക്ക്ക് സനൂനെ ഒന്ന് വിളിച്ചാലോ "കുരുടന്‍ പെട്ടന്ന് ഒരു അഭിപ്രായം പറഞ്ഞു .ഈ സനു അഥവാ സനല്‍കുമാര്‍ എന്ന് പറയുന്ന വ്യക്തി തോട്ടപ്പ്പുറത്ത് കട നടത്തുന്ന ഒരാളാണ്.പുള്ളി രാത്രിയില്‍ കടയില്‍ തന്നെ ആയിരിക്കും.കുരുടന്‍ പറഞ്ഞതിലും കാര്യമുണ്ട് സനു ഒരു മൂന്നു നാല് വര്‍ഷമായി ഇവിടെ ഉള്ളതല്ലേ.ചെലപ്പോ അങ്ങേര്‍ക്കു ഇതിന്റെ ഗുട്ടന്‍സ്‌ അറിയാരിക്കും.എന്തായാലും കുരുടന്‍ ഉടന്‍ തന്നെ സനൂനെ ഫോണ്‍ ചെയ്തു വരുത്തി."ഹും വാ,നമുക്ക്‌ പോയി നോക്കാം ".വന്ന ഉടനെ തന്നെ സനു തീരുമാനം പറഞ്ഞു .ഇങ്ങേര്‍ ഇത് എന്ത് കണ്ടിട്ടാ.പ്രേതത്തിന്റെ അണ്ണാക്കിലെക്ക് ചെല്ലാനോ ?പിന്നെ എനിക്ക് കണ്ടകശനി ...ഛെ പുല്ലന്മാരെല്ലാം അപ്പോഴേക്കും പോകാന്‍ റെഡി ആയല്ലോ.എനിക്കാ പ്ലാന്‍ ഇഷ്ടപെട്ടില്ല ,ബ്ലാടി ഹെല്‍ ഇതിന്റെ ഒക്കെ ആവശ്യമെന്താ എന്തായാലും എന്നെയും സനൂബിനേം അവിടെ നിര്‍ത്തി ബാക്കി ഉള്ളവരെല്ലാം പോകാന്‍ റെഡി ആയി.പ്ലാന്‍ സനുവിന്റെയാണ്. കീര്‍ത്തിചക്രയില്‍ മോഹന്‍ ലാല്‍ നടത്തുന്ന പോലെ ഒരു മിഷന്‍ ആണ് സനു പ്ലാന്‍ ചെയ്യുന്നത് .അതായത് ആദ്യം എല്ലാവരും കൈ കോര്‍ത്തു പിടിച്ചു ആ പാടത്തോട്ടു ഇറങ്ങുക.പതിയെ പ്രേതത്തിന്റെ അടുത്തേക്ക് ചെല്ലുക ,എന്നിട്ട് (ആരും ചിരിക്കരുത് )പ്രേതത്ത്തോട് ആരാ എന്ന് ചോദിക്കുക .നൈസ് പ്ലാന്‍ അല്ലെ ?എന്നിട്ട് പ്രേതം ഒന്നും പറഞ്ഞില്ലെലോ ?"അത് അപ്പൊ കാണാം " സനൂനു ഇന്ന് മുടിഞ്ഞ ധൈര്യമാണല്ലോ, ഏതോ മാട്ട സാധനം അടിചിട്ടാണ് വരവ് .അല്ലാതെ പിന്നെ ഇത്രേം ധൈര്യം വരാന്‍ ചാന്‍സ്‌ ഇല്ല .

അങ്ങനെ മേജര്‍ സനില്‍കുമാര്‍ അഥവാ സനുവും നാല് കമാന്റൊസും അറ്റാക്കിന് റെഡി ആയി.എല്ലാവര്ക്കും ഇപ്പൊ കുറച്ചൊക്കെ ധൈര്യം കിട്ടിയിട്ടുണ്ട് .ഒന്നുമില്ലേലും മേജര്‍ സനു ഇല്ലേ ഞങ്ങടെ കൂടെ .അങ്ങനെ ഓപ്പറേഷന്‍ തുടങ്ങി .ഞാനും സനൂബും പഴേ പൊസിഷനില്‍ തന്നെ നിന്നു.സനുവും കമാന്റൊസും കൈ കോര്‍ത്തു പിടിച്ചു പാടത്തെക്കിറങ്ങി .ഇപ്പൊ അവരും പ്രേതവും തമ്മില്‍ ഒരു ഇരുപതു മീറ്ററിന്റെ വ്യത്യാസം മാത്രം.ആ ഏരിയ മൊത്തം മുടിഞ്ഞ നിശബ്ദത.ഒരു ഇല പോലും അനങ്ങുന്നില്ല .നല്ല നിനലാവുള്ളത് കൊണ്ട് എനിക്ക് സനുവിനെ വ്യക്തമായി കാണാം .പ്രേതം പഴേ രൂപത്തില്‍ തന്നെ.സനു ഒരു അഞ്ചു മിനിട്ട് മിണ്ടാതെ അതെ നില്‍പ്പ് നിന്ന് .എനിട്ടു ഉറക്കെ ചോദിച്ചു "ആരാ '?...വീണ്ടും നിശബദത ,നാല് പേരും കൂടി ഒരുമിച്ചു ചോദിച്ചു ആരാ ???????????.പിന്നെയും നിശബ്ദത ......................................"ഓടിക്കോ.."മേജര്‍ സനു അലറി.പണി പാളി അത് പ്രേതം തന്നെ ."സനൂബെ മോനെ ഓടിക്കോടാ ..ഓടി മുറീല്‍ കേറഡാ .."ഞങ്ങള്‍ രണ്ടും കഷ്ണ നേരം കൊണ്ട് മുറിയുടെ വാതുക്കല്‍ എത്തി .തെണ്ടികള്‍! അവന്മാര്‍ മുറി ഒക്കെ പൂട്ടിക്കൊണ്ടാണ് പോയത് ഞങ്ങള്‍ ശെരിക്കും കുടുങ്ങി പ്രേതം ഇപ്പൊ ഇങ്ങേത്തും ."പുല്ലു സനൂപേ വാതില് ചവിട്ടി പോളിക്കെടാ".മിഷന് പോയ കമാന്റോസിനെ കാണുന്നില്ല?പ്രേതം എല്ലാത്തിനേം തിന്നോ ?സനൂപാനെന്കില്‍ വാതിലിന്റെ പിടിയില്‍ തൂങ്ങിക്കിടക്കുന്നു വലിക്കുന്നു .ഈശ്വരാ ഇങ്ങനെ ആണോ ഞങ്ങളുടെ അന്ത്യം,നാളെ പത്രത്തില്‍ ഒക്കെ വാര്‍ത്ത വരുമായിരിക്കും.പ്രേതത്തിന്റെ വികൃത മുഖം എന്റെ മനസില്‍ തെളിഞ്ഞു .അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു കൊണ്ട് ഞാനും വാതില്‍പ്പിടിയില്‍ തൂങ്ങി ...........
ആരോ ഓടി വരുന്നുണ്ട് ,ഭാഗ്യം ആരൊക്കെയോ പ്രേതത്തിന്റെ കയ്യില്‍ നിന്ന് രക്ഷപെട്ടിരിക്കുന്നു .അതെ സനവും കൂട്ടരും തന്നെ.എല്ലാവരും ഓടി വന്നു മുറ്റത്ത് കിടന്ന കട്ടിലിലേക്ക് വീണു. നല്ല പരിക്കുണ്ട് എല്ലാവര്ക്കും ഓടി വന്ന വഴി എവിടയോക്കെയോ വീണതാവം.എന്തായാലും ജീവന്‍ കിട്ടിയല്ലോ .ഞാന്‍ പതിയെ പാടത്തേക്ക് നോക്കി പ്രേതതിനെ അവിടെ കാണാനില്ല ! ഇവന്മാരോട് വല്ലോം ചോദിക്കാമെന്ന് വച്ചാല്‍ ഒരെണണത്തിന്റെം അണപ്പ് തീര്‍ന്നിട്ടില്ല. ഹും സംഭവം പ്രേതം തന്നെ ,ഒന്നുമില്ലേലും ഇവന്മാര്‍ ഇത്ര അടുത്ത് നിന്ന് കണ്ടതല്ലേ ?......"എടൊ സാനു താനെന്തിനാ ഓടാന്‍ പറഞ്ഞത് ? പെട്ടന്നു കമാന്റൊസില്‍ ഒരാള്‍ ചൂടായി ?അപ്പൊ ഇവന്മാര്‍ പ്രേതത്തിനെ കണ്ടിട്ടല്ലേ ഓടിയത് ? പുല്ലു സനൂനെ ചോദ്യം ചെയ്തെ തീരു .ഞാന്‍ വളരെ ഡീസാന്റായി ചോദിച്ചു "എടാ "മൈ@#@$#@$ സാനു താന്‍ എന്തിനാ ഓടാന്‍ പറഞ്ഞത് ,?താന്‍ അതിന്റെ മോന്ത കണ്ടോ? "ഇല്ല" നമ്രശിരസ്കനായി സനു പറഞ്ഞു .ഹും ദേഷ്യം കാലിന്റെ തുമ്പത്തൂന്നു അരിച്ചു കേറി വരുവാ .പിന്നെ ഈ പുല്ലന്‍ എന്തിനാ ഓടിയെ ?"അത് പിന്നെ ആ സാധനം ഒന്നും മിണ്ടാതെ നിന്നപ്പോ ....?" നിശബ്ദത ...........................................
....ആ ആ ആ ആ ആ .ആ............ അയ്യോ ഫ്രേതം ! ഭൂതത്തിന്റെ അലര്‍ച്ച !..അകെ ബഹളം.എല്ലാവരും തലങ്ങും ഒടുകുയാണ് .ഞാന്‍ മാത്രം ഇങ്ങനെ അനങ്ങാതെ നിന്നു ,സനു തറയില്‍ കമഴ്ന് കിടക്കുന്നു.കമാന്റോസോക്കെ ഒറ്റചാട്ടത്തിനു വീടിന്റെ ടെറസ്സിലെത്തി.പേടി വന്നാ മനുഷ്യന്‍ എന്തൊക്കെ കാണിക്കും ഹോ ..അല്ല കാര്യം പറഞ്ഞില്ലല്ലോ ,സംഭവം എന്താണെന്ന് വച്ചാല്‍ ഒരു പത്ത് മിനിട്ട് മുന്‍പ് ഞങ്ങള്‍ പാടത്ത് കണ്ട ആ പ്രേതം!വരമ്പത്തൂടെ ഒഴുകി നടന്ന ആ പ്രേതം ദാ ഞങ്ങളുടെ അല്ല എന്റെ കണ്‍മുന്നില്‍ നില്‍ക്കുന്നു ! വെള്ളത്തുണിയില്‍ പൊതിഞ്ഞ ആറടി രൂപം....പക്ഷെ കാലുണ്ടല്ലോ ?അപ്പൊ ഇത് ?"ഡാ സനൂപേ ദേ കാല്",എവടെ ..അവന്‍ എപ്പഴേ ഓടിത്തള്ളി .ഞാന്‍ വീണ്ടും പ്രേതത്തിന്റെ മുഖത്തേക്ക് നോക്കി .മുഖം ഇപ്പോള്‍ വ്യക്തമാണ് ,എവിടേയോ കണ്ടു മറന്ന പോലെ .അതാ പ്രേതം വാ തുറക്കുന്നു ,ചോര ഇറ്റ് വീഴുന്ന ദ്രംഷ്ട്രകള്‍ ഇപ്പോള്‍ പുറത്തേക്കു വരും ......പക്ഷെ വന്നത് ...."എടാ !@$@#$%^%%@#മക്കളെ നിഅന്ക്കൊന്നും ഒറക്കവില്ലേ ,ആരുടെ !@!#@!$%@@$%$@^%%^@ ആടാ @!$#@#!%$#^$#മക്കളെ @!#@$%#$%^%$$%^^&^വേണോട@#$@#%%$^%^&^^*^*%^*^$^ക്കാന്‍ ,#@!@#@$#@##@$".ഹും ഇപ്പൊ ആളെ പിടികിട്ടി .സ്ഥലത്തെ ആസ്ഥാന ഗുണ്ട കമ്പി എന്ന് വിളികപ്പെടുന്ന തമ്പി .അദ്ദേഹമാണ് പ്രേത്തത്തിന്റെ രൂപത്തില്‍ മുന്നില്‍ നില്‍ക്കുനത് .പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു കാലെലോട്ടങ്ങു വീണാലോ എന്ന് ചിന്തിച്ചു . നിന്നിടത്തൂന്നു ഒന്ന് അനങ്ങാനെന്കിലും പറ്റിയാ മതിയാരുന്നു .പത്തു മിനിട്ട് അതെ നില്പ് നിന്ന് കമ്പി സ്വാമിയുടെ ദിവ്യജ്ഞാനാമ്രിതം ഞാന്‍ ഏറ്റുവാങ്ങി .ഇച്ചിരിക്കോളം പോലും മിസ്സായില്ല .പങ്കു പറ്റാന്‍ ഒരു തെണ്ടിയും വന്നതുമില്ല .എന്റെ ദൈന്ന്യത നിറഞ്ഞ മുഖം കണ്ടിട്ടാണോ അതോ ഡിക്ഷ്ണറിയിലെ വാക്കെല്ലാം പ്രയോഗിച്ചു തീര്‍ന്നിട്ടാണോ എന്തോ കമ്പി പതുക്കെ പിന്‍വാങ്ങി.പോകുന്നെനു മുന്‍പ്‌ മുറ്റത്തേക്കിറങ്ങി വന്നു സാനുവിന്റെ മോന്തക്കൊരു ഞോണ്ടും കൊടുത്തു.


സത്യം പറഞ്ഞാല്‍ എനിക്ക് കമ്പിയോട് ഒരു ദേഷ്യവും തോന്നിയില്ല ആ നേരമത്രയും സനുവിനെ എങ്ങനെ വലിച്ചു കീറാം എന്നാണു ഞാന്‍ ചിന്തിച്ചത് .!@@!#!@#@!$ സനു ! .ഇനി സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വച്ചാല്‍ കമ്പി രാത്രിയില്‍ ഫോണില്‍ സംസാരിച്ചോണ്ട് പാടവരമ്പത്ത് നടക്കുന്നു.ഭയങ്കര തണുപ്പായതിനാല്‍ മുണ്ടുരിഞ്ഞ് തല വഴി പുതച്ചിരിക്കുന്നു .പിന്നെ മൊബൈലിന്റെ നീല വെളിച്ചവും .ഇതിന്റെ ഒക്കെ ഇന്റര്‍കൊളാബോറേഷനാണ് ഞങ്ങള്‍ കണ്ടത് ,വെട്ടം മുഖത്ത് മാത്രം വീഴുന്നത്കൊണ്ട് കാലു കാണാനും പറ്റിയില്ല.സപ്പ്ലിയും ക്രിട്ടിയും കണ്ടു പേടിച്ചു വിറചിരിക്കുന്ന പാവപ്പെട്ട എന്ജിനീരിംഗ് പിള്ളാരെ പേടിപ്പിക്കാന്‍ ഇതൊക്കെ ധാരാളം മതി എന്ന് കമ്പിക്കു അറിയില്ലല്ലോ .എന്തായാലും സംഭവം എല്ലാം കഴിഞ്ഞപ്പോ സനൂബ്‌ ഒരു വലിയ പ്രപഞ്ച രഹസ്യം പറഞ്ഞു ."അണ്ണാ .നമ്മളെപോലയുള്ള മണ്ടമാരാന് ഇമ്മാതിരി പ്രേതകഥ ഒക്കെ ഉണ്ടാക്കുന്നത്‌".......................................................പരമാര്‍ത്ഥം!