Thursday, March 31, 2011
ചില ഉത്തരാധുനിക ചിന്തകള്‍ ...............
ആഗോളവല്കരണത്തിന്റെ മൂല്യവര്‍ധിത ചുഴികളില്‍ തൂങ്ങിയാടി കന്മദം അന്ന്വേഷിക്കുന്ന മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടത്തില്‍ പിറവിയെടുക്കാന്‍ യോഗീവല്ലഭാന്മാര്‍ കണ്ടെത്തിയ കോസ്മോപോളിടന്‍ സിന്ധാന്ധങ്ങളുടെ ആവിഷ്കരനതിലുണ്ടായ പാളിച്ചകള്‍ ആണ് വയലാറും ഉള്ളൂരും പാടിപുകഴ്ത്തിയിയ ഗോലാന്തരവാര്തകളുടെ സാരം.അതില്‍ നിന്ന് അനര്‍ഗള നിര്‍ഗളം പ്രവഹിക്കുന്ന ആന്തോളനത്തിന്റെ മൂല്ല്യച്ചുഴികളില്‍ പെട്ട് കയ്യും കാലുംഅടിക്കുന ഒരു കുഞ്ഞു തിമിഗല്തിന്റെ കണ്ണുനീര്‍ ഭൂമിയുടെ മാറുപിളര്‍ന്നു താഴേക്കു പതിക്കുമ്പോള്‍ അച്ചുതാനന്തനും ഉമ്മന്‍ചാണ്ടിയും കുമ്മിയടിക്കുകയായരുന്നു,ജല്പനങ്ങളിലെ അന്തസത്തകളില്‍ പെട്ട് ഉഴറുന്ന രഞ്ജിനി ഹരിദാസിനെ പോലെ ഉള്ള മഹതികള്‍ കല്പ്പാന്ത്കാലതിനെ പിറകോട്ടു വലിക്കുന്നു എന്ന തോന്നല്‍ ഉറവാക്കുന്നുന്ടെങ്കില്‍ അത് മധുമോഹന്റെ മാത്രം കഴിവാണ്.ഈ അവസ്ഥക്ക് പിന്നിലെ യാഥാര്‍ത്ഥ്യം റേഷന്‍ അരിയിലെ കല്ലുകളിലെ തിളക്കം പോലെ കണ്ണിനെ മഞ്ഞളിപികുംപോള്‍ അതുവഴി വന്ന കുഞ്ഞിപാതുവിന്റെ മനസിലും ലഡ്ഡു പൊട്ടി.(ഒന്നല്ല ..2 എണ്ണം).കവിയുടെ കണ്ണുകളെ മറച്ച ഉത്തരതുനിക കല്പനകള്‍ രജനികാന്തിനെ പോലെ സുന്ദരവും വിജ്രംബിച്ചതുമാനെന്ന വസ്തുത കാറ്റില്‍ പറക്കുന്ന hydrogen ബലൂണില്‍ അകപ്പെട്ട പ്രാണിയുടെ അവസ്ഥയെ ഓര്‍മിപ്പിക്കുന്നു.കൈവല്ല്യങ്ങള്‍ കാറ്റിലാടുന്ന ഈ ത്രിസന്ധ്യയില്‍ മന്ദമാരുതനും എന്ടോസള്‍ഫാനേ വിസ്ഫോടാട്മാകമായ ആവേശത്തിന്റെ കൊടുമുടിയില്‍ നിന് കീഴ്പോട്ടു തള്ളിയിട്ടു കൈകൊട്ടി ആര്‍ത്തു ചിരിക്കുമ്പോള്‍ ഒരു കയ്യില്‍ കോഴിക്കാലും മറ്റേ കയ്യില്‍ മദ്യവുമായി വിജയ് മല്ലയമാര്‍ ഭൂമിയുടെ ഉടയാടകളില്‍ tide വാഷിംഗ് പൌഡര്‍ പുരട്ടി അതിന്റെ അപാരമായ വേദനയുടെ ആഹ്ലാദം നുകരുകയല്ലേ എന്ന് ഞാന്‍ ചോദിക്കുകയാണ് സുഹൃത്തുക്കളെ.............................
ഇന്നത്തേക്ക് ഇത്രേം മതി ബാക്കി പിന്നെ ..............
Tuesday, March 15, 2011
ഒരു വ്യത്യസ്തമായ i love you ........!
100 രൂപ ..! ഇത് തീരെ കുറഞ്ഞു പോയി .250 എങ്കിലും വേണമെന്ന് പറയേണ്ടതായിരുന്നു .തല്ല് കൊള്ളാന്‍ ചാന്‍സ് ഉള്ള കേസ് ആണ്.അതും ചെരിപ്പ് കൊണ്ട്.പിന്നെ ഹംസമെന്നോ മാമാനെന്നോ ഒരു ചെല്ലപേരും വീണുകിട്ടും.എന്തായാലും സംഭവം നടക്കുകയാണെങ്കില്‍ അവന്റെ കയ്യില്‍ നിന്ന് കുറച്ചു കാശും കൂടി തട്ടണം.എങ്കിലും അവള്‍ തരുന്ന സ്വാതന്ത്ര്യം ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു ചെറിയ വിഷമം.പക്ഷെ അവനും എന്റെ സുഹൃത്തല്ലേ ? അവളോട് ആദ്യമായി ഇഷ്ടം തോന്നിയപ്പോള്‍ തന്നെ അവന്‍ എന്റെ അടുത്ത് പറഞ്ഞില്ലേ?പ്രത്യേകിച്ച് ഞാനും അവളും സ്നേഹത്തിലാണെന്ന് ക്ലാസ് മുഴുവന്‍ ഒരു ശ്രുതിയുള്ളപ്പോള്‍..ഹും പ്രേമം പോലും അവള്‍ക്കു ഞാനൊരു കളിപ്പാവ അല്ലെ?ഞാന്‍ പറഞ്ഞ എന്തെങ്കിയം കാര്യങ്ങള്‍ അവള്‍ സീരിയസ് ആയി എടുത്തിട്ടുണ്ടോ?പക്ഷെ ഇതുവരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം എനിക്കവളോട് തോന്നിയിട്ടുണ്ട്.പറയാന്‍ ശ്രമിച്ചപോലോക്കെ അവളുടെ പുച്ഛതോടെയുള്ള ആ നോട്ടം എന്നെ പിന്തിരിപ്പിച്ചു .ഇനി അതൊക്കെ ആലോചിചിട്ടെന്തിനാ .അവന്‍ ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ? അത് സാധിക്കുമോ എന്ന് നോക്കട്ടെ അല്ലെങ്കില്‍ തന്നെ എനിക്കെന്താ പേടിക്കാന്‍ .അവന്‍ സുന്ദരനല്ലേ? അവള്‍ അവനെക്കുറിച് ഒരു 100 തവണയെങ്കിലും എന്നോട് ചോടിചിട്ടുമുണ്ട് .പോട്ടെ ..എന്റെ സ്നേഹം അവള്‍ക്കു വേണ്ടായിരിക്കും.
ഓരോന്നാലോചിച് ക്ലാസ്സിന്റെ വാതില്‍ക്കല്‍ എത്തിയതറിഞ്ഞില്ല .അവളതാ പതിവ് സ്ഥാനത് തന്നെ ഇരിപ്പുണ്ട്. എന്നോടെന്തോ പറയാനുണ്ടെന്ന് തോന്നുന്നു .അതാ എന്നെ കൈകാട്ടി വിളിക്കുന്നു. പരദൂഷണം പറയാനായിരിക്കും , അല്ലാതെ അവള്‍ക്കെന്തിനാ ഞാന്‍."എനിക്കൊരു പ്രാധാനപ്പെട്ട കാര്യം നിന്നോട് പറയാനുണ്ട് " ഞാന്‍ പറഞ്ഞുതുടങ്ങി.അവളെ പറയാന്‍ സമ്മതിക്കാതെ തുടങ്ങിയതിലുള്ള ദേഷ്യവും പിന്നെ ഞാനെന്ത് സീരിയസ് കാര്യം പറയാന്‍ എന്ന രീതിയിലുള്ള പുച്ഛവും ആ മുഖത്ത് തെളിഞ്ഞു.ഞാനെന്തിനാ അതൊക്കെ ശ്രദ്ധിക്കുന്നത് ?എനിക്കൊരു ജോലി ചെയ്തുതീര്‍ക്കാനുണ്ട് .അതാദ്യം നടക്കട്ടെ.ഞാന്‍ പറഞ്ഞു തുടങ്ങി.അവനെപ്പറ്റി ,അവന്റെ ഗുണഗണങ്ങളെ പറ്റി.അവളുടെ മുഖത്തെ ഭാവം മാറുന്നുണ്ട്.ഞാന്‍ ഉദ്ദേശിച്ചപോലെ തന്നെ.ആള് സീരിയസ് ആയെന്നു തോന്നുന്നു.ഇത് ഇന്നുതന്നെ ഒരു വഴിക്കാക്കാം.
ഇനി അവന് ഇവളോടുള്ള സ്നേഹത്തെ കുറിച്ച് പറയാം.ഒട്ടും കുറയ്ക്കരുത്.പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് മനോഹരമായി തന്നെ അവതരിപ്പിച്ചു അവളുടെ ബാഗില്‍ എന്നും രഹസ്യമായി ചോക്ലാറെ വയ്ക്കുന്നതും ,പിറന്നാളിന് പേര് വയ്ക്കാതെ ഗ്രീടിംഗ് കാര്‍ഡ് അയച്ചതും ഒക്കെ അവനാണെന്ന് വരുത്തിതീര്‍ക്കാന്‍ പറ്റി .കുറെ കാശ് അങ്ങനെയും കളഞ്ഞിരുന്നു.ഓരോ ഭ്രാന്ത് ,അല്ലാതെന്താ?എന്തായാലും അവനെങ്കിലും അത് പ്രയോജനപ്പെട്ടല്ലോ .ഞാനെന്തോ ഉന്മാദാവസ്ഥയില്‍ ആയിരുന്നെന്നു തോന്നുന്നു .പരിസരം പോലും മറന്നു ഞാനിങ്ങനെ സംസാരിക്കുകയാണ്
അവളുടെ കണ്ണ് നിറയുന്നുണ്ടോ ....?അതെ , ഈ ഒരു ഭാവത്തില്‍ ഞാനവളെ കണ്ടിട്ടേ ഇല്ല ! ഈശ്വരാ കുഴഞ്ഞല്ലോ..എല്ലാം കുളമായി ."നിന്നെ എനിക്കിനി കാണണ്ട" അവള്‍ മുഖത്തടിച്ചപോലെ പറയും ,എനിക്കുറപ്പാണ് .അവനോടു ഞാനിനി എന്ത് പറയും? ഛെ ,വേണ്ടായിരുന്നു.അവള്‍ കരയാന്‍ പോവുകയാണോ?എല്ലാരും ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട് .എങ്ങോട്ടെങ്കിലും മാറ്റിനിര്‍ത്തി സംസാരിച്ചാല്‍ മതിയായിരുന്നു .അവളെന്തോ പറയാന്‍ തുടങ്ങുകയാണ് ."ഞാന്‍ നിന്നെ.....".അത് മുഴുമിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.അവസാന ശ്രമം എന്നോണം അവളുടെ വാക്കുകളെ മുറിച്ചുകൊണ്ട് ഒരു തമാശ പോലെ ഞാന്‍ പറഞ്ഞു "അവന്‍ നിന്നെ കെട്ടി പൊന്നുപോലെ നോക്കും".പിന്നെ ഞാന്‍ കേട്ടത് ഒരു അലര്‍ച്ചയായിരുന്നു .."നിനക്കെന്താ എന്നെ കെട്ടി പൊന്നുപോലെ നോക്കിയാല്‍"...........?
Friday, March 11, 2011
പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍.......
"ഇനി മേലാല്‍ അറിയാന്‍ പാടില്ലാത്ത പണിക്ക് പോകില്ല" ......ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ഇടയാക്കിയ ഒരു സംഭവമാണ് എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ്
ഒന്നാന്തരം ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ആണ് ഞാന്‍ ഞാന്‍ പഠിച്ചത്.ഒന്നാന്തരം എന്ന പറയുമ്പോള്‍ കോളേജ് ആണോ ഫാക്ടറി ആണോ നടത്തുന്നത് എന്നറിയാത്ത ഒരു മാനേജ്മെന്റ്ഉം നിലാവത്ത് അഴിച്ചുവിട്ട കോഴികളെ പോലെ കുറെ പിള്ളാരും.ഒരു അടിയന്തരാവസ്ഥയുടെ പ്രതീതി.പിള്ളാരും ടീച്ചര്‍മാരും തമ്മില്‍ ഒടക്ക് ,ടീച്ചര്‍മാരും HOD യും തമ്മില്‍ ഒടക്ക്,HODയും പ്രിന്സിപലും തമ്മില്‍ ഒടക്ക്.പത്താം ക്ലാസ്സില്‍ പഠിച്ച biological സൈക്കിള്‍ പോലെ ഒരു പ്രതിഭാസം .ആകെ ഉള്ള ഒരു ആശ്വാസം ആണ്ടില്‍ ഒരിക്കല്‍ വരുന്ന ഒരു കോളേജ് ഡേ ആണ്,അതിനാണെങ്കില്‍ എന്റെ ക്ലാസ്സില്‍ നിന്ന് പൊതുവേ ആരും ഉണ്ടാകാറില്ല.ആസ്വാദനത്തില്‍ ആരുന്നു എല്ലാവര്‍ക്കും താല്പര്യം.മൂന്നാം വര്‍ഷത്തിലെ കോളേജ്ഡേയിക്ക് തൊട്ടു മുന്‍പിലത്തെ ദിവസം എല്ലാരുടെ മനസ്സിലും ഒരു തോന്നല്‍ ..ഇങ്ങനെ ഒക്കെ അങ്ങ് പോയാ മതിയോ,നമ്മുടെ പേരും സ്റ്റേജില്‍ അനൌണ്‍സ് ചെയ്ത് കേള്‍ക്കണ്ടേ????.oooooooook ! തീരുമാനിച്ചു ഈ പ്രാവശ്യം ക്ലാസ്സില്‍ നിന്ന് പ്രോഗ്രാം ഉണ്ടാവും.അപ്പൊ തന്നെ ചോദ്യം പൊന്തി വന്നു .."എന്ത് പ്രോഗ്രാം ? പെണ്‍കുട്ടികള്‍ എല്ലാം കൂടെ ചേര്‍ന് ഒരു സിനെമാടിക് ഡാന്‍സ് പ്ലാന്‍ ചെയ്തു .ഏയ് അത് മാത്രം പോര,എന്തേലും veriety അയി വേണം .എന്ത് ചെയ്യും?എല്ലാരും തല പുകച്ചു .അപ്പോളാണ് ഒരു അലര്‍ച്ച "യുറേക്കാ ....!" .അത് ഞാന്‍ തന്നെ ആരുന്നു ."ഒരു നാടകം ".കോളേജ്ഉം വിദ്യാര്‍ത്ഥികളും എല്ലാം കഥാപാത്രമായി വരുന്ന " ഒരു നാടകം"..ഐഡിയ പറഞ്ഞപ്പോള്‍ തന്നെ എല്ലാര്ക്കും ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍,നിര്‍ദേശങ്ങള്‍ എനിക്ക് വയ്യ.അതിന്റെ ഇടക്ക് ഒരുത്തന്റെ ഡയലോഗ് "ഇവന്‍ വല്ല സ്പില്‍ബര്‍ഗും ആകും.(അവനു നാട്ടിലുള്ള ആരേം കിട്ടിയില്ല).എനിക്ക് ചിറകു മുളക്കുന്നുണ്ടോ ?ഈശ്വരാ ഇവന്മാര്‍ പറഞ്ഞതൊക്കെ സത്യമാണോ ?ഞാനും ഒരു പ്രസ്ഥാനം ആണോ?ആയിരിക്കും അതല്ലേ എല്ലാരും പറയുന്നത്,ഒരു മണിക്കൂര്‍ കൊണ്ട് തിരക്കഥ റെഡി .ഇനി അഭിനയിക്കാന്‍ ആളെ വേണം.ഒരു ചായകുടിച്ചിട്ട് തിരിച്ചു വന്നപ്പോളേക്കും ചാന്‍സ് ചോദിയ്ക്കാന്‍ നീണ്ട ക്യൂ. ശത്രുക്കള്‍ വരെ അതിലുണ്ട്.ഹും "അക്കരെ അക്കരെ" പടത്തില്‍ ശ്രീനിവാസനെ കൊണ്ട് മോഹന്‍ലാല്‍ കാലു പിടിപ്പിച്ച പോലെ ഇവന്മാര്കും പണി കൊടുക്കണം .ഞാന്‍ തീരുമാനിച്ചു.
ഇനി നാടകത്തിന്റെ പണിപ്പുരയിലേക്ക് .സംഭാഷണങ്ങള്‍ എല്ലാം റെക്കോര്‍ഡ് ചെയ്യാം,അതാകുമ്പോ അധികം റിഹേര്‍സലും വേണ്ട .ഓക്കേ അങ്ങനെ തന്നെ.ഞാനും സഹസംവിധായകന്‍ ചാണ്ടിയും കൂടി വീട്ടില്‍ recording സെറ്റപ്പ് ഉള്ള ഞങ്ങളുടെ സീനിയര്‍ സാം ചേട്ടന്റെ വീട്ടിലേക്ക് തിരിച്ചു.ഞങ്ങളെ സഹായിക്കാന്‍ സീനിയര്‍ ചേട്ടന്മാര്‍ മുഴുവന്‍ അവിടെ ഹാജര്‍ ഉണ്ടായിരുന്നു.ഒരു സിനിമ പിടിക്കാന്‍ പോകുന്ന പോലെയാന്‍ എല്ലാരും നില്‍ക്കുന്നത് .ഹോ ഈ നാടകം ഒരു വന്‍ സംഭവം തന്നെ ആകും.അങ്ങനെ recording തുടങ്ങി.തുടക്കത്തില്‍ തന്നെ എന്തോ ഒരു പന്തികേട് ഇത് വിചാരിച്ച പോലെ അത്ര എളുപ്പമല്ല.മണിക്കൂര്‍ ഒന്ന് കഴിഞ്ഞിട്ടും രണ്ടു വരി പോലും റെക്കോര്‍ഡ് ചെയ്യാന്‍ പറ്റിയില്ല , ആദ്യത്തെ ഒരു ഉത്സാഹം ഒന്നും ആരുടെ മുഖത്തും ഇല്ല .ചാണ്ടി ആണെന്കില്‍ പത്താമത്തെ സിഗരറ്റ്ഉം തീര്‍ത്തു.ഞാന്‍ ചാണ്ടിയെ നോക്കി ചോദിച്ചു "അളിയാ പണി പാളുമോ?"അതിനു മറുപടി ആയി അവന്‍ പറഞ്ഞത് അവന്‍ തന്നെ കണ്ടു പിടിച്ച ഒരു മഹത് വചനമാരുന്നു "അളിയാ പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍ ആണ് ജീവിതം".ഒന്നും മനസിലാകാതെ ഞാന്‍ വീണ്ടും അവനെ നോക്കി .അവന്‍ പറഞ്ഞു "അളിയാ നീ പേടിക്കണ്ട ഈ recording പരിപാടി ഒന്നും നമുക്ക് ശരിയാകാന്‍ പോണില്ല . നമുക്ക് നാളെ അതിരാവിലെ കോളേജില്‍ എത്താം എന്നിട്ട് രാവിലെ മുതല്‍ ഉച്ചവരെ നടന്മാരെ ഡയലോഗ്.നടന്മാരോടൊക്കെ രാവിലെ തന്നെ കോളേജില്‍ എത്താന്‍ പറയാം.ഉച്ചവരെ റിഹേര്‍സല്‍ ഉച്ചക്ക് ശേഷം നാടകം തട്ടേല്‍ കേറ്റാം.ചാണ്ടി അതാ ചിറകു മുളച്ച് ഒരു മാലഖയെപോലെ മുന്നില്‍ നില്‍ക്കുന്നു .റിസ്ക് ഉണ്ട് എന്നാലും കുഴപ്പമില്ല എന്തിനും തയ്യാറായി ചാണ്ടി ഉണ്ടല്ലോ കൂടെ.ഹോ അവനാണ് എന്റെ ദൈവം .മനസമാധാനത്തോടെ പോയി കിടന്നുറങ്ങി.ഉറക്കത്തില്‍ ഓസ്കാര്‍ അവാര്‍ഡ് കൈപ്പറ്റുന്ന സ്വപ്‌നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം.എന്തായാലും നല്ല പോലെ ഉറങ്ങി.
കോളേജ് ഡേ ! അതി രാവിലെ തന്നെ കുളിച്ച് കോളേജില്‍ എത്തി.ചാണ്ടിയെ കാണുന്നില്ലല്ലോ?വിളിച്ചിട്ട് എടുക്കുന്നുംമില്ല.ആലോചിച്ചുകൊണ്ടിരിക്കുംപോള്‍ തന്നെ അവന്റെ മെസ്സേജ് വന്നു .10 മിനുട്ടില്‍ വരുമെന്ന്.അല്ലേലും ദൈവം എന്റെ കൂടെ തന്നെ ഉണ്ട്. സ്റ്റേജില്‍ കലാപരിപാടികള്‍ ആരംഭിച്ചു .പണ്ടായിരുന്നെങ്കില്‍ സുഖമായി പോയിരുന്നു പരിപാടി കാണാമായിരുന്നു .ഹും ഇനി അത് നടക്കുമോ ?ആരെയും കാണുന്നില്ലല്ലോ ദൈവമേ . ഇപ്പോള്‍ സമയം 9.30.8 മണിക്ക് തന്നെ എല്ലാരോടും എവിടെ എത്തിക്കോണം എന്ന പറഞ്ഞിരുന്നതാണ് .ഒരുത്തനെയും കാണുന്നില്ല. ഇതു നേരത്താണാവോ നാടകത്തിന്റെ ഐഡിയ വിളിച്ചു പറയാന്‍ തോന്നിയത്. "ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്ന് പറയുന്നത് ഇതിനെ ആണല്ലേ?. ഓരോ നിമിഷം കഴിയുംതോറും എന്റെ BP കൂടി കൂടി വന്നു.വരാമെന്ന് പറഞ്ഞ ചാണ്ടിദൈവത്തെയും കാണുന്നില്ലല്ലോ ഇനി എന്ത് ചെയ്യും.അതാ വരുന്നു നായകനും വില്ലനും ആടിതൂങ്ങി !.ഈശ്വര അവന്മാര് ഫിറ്റ് ആണല്ലോ.ഇനി ഇവന്മാരെ സ്റ്റേജില്‍ കയറ്റിയാല്‍ നാടകം വല്ല പാമ്പാട്ടവും ആയി മാറും . എല്ലാം തീര്‍ന്നു . കയ്യിലിരുന്ന തിരക്കഥ എന്നെ നോക്കി കൊഞ്ഞനം കുത്തി.നായകന്‍ മെല്ലെ അടുത്ത് വന്നു .ഒരു ഗദ്ഗദം എന്റെ തൊണ്ടയില്‍ നിന്ന് പുറത്തു ചാടി ."ചാണ്ടി എവിടെ ".അവന്‍ വളരെ കൂളായി പറഞ്ഞു "അവനോ? അവന്‍ അടിച്ചു ഫിറ്റായി ഓടയില്‍ കിടക്കുന്നു.തലയില്‍ കൈവച്ചുകൊണ്ട് ഞാന്‍ തറയിലെക്കിരുന്നു ."സ്പില്‍ബെര്‍ഗ് "..മണ്ണാങ്കട്ട ...എന്തോരം സ്വപ്‌നങ്ങള്‍ ആയിരുന്നു.ഒരു കലാകാരന്റെ ജഡം അതാ പാ വിരിച് കിടത്തിയിരിക്കുന്നു.അപ്പോള്‍ അങ്ങകലെ സ്റ്റേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്ഉകാര്‍ ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ സ്കിറ്റ് കയ്യടികളോടെ മുന്നേറുകയായിരുന്നു......................
അടിക്കുറിപ്പ്:വെള്ളമടിച്ചു ബോധം കേട്ട് വീഴുന്നതിനു തൊട്ടു മുന്പ് ചാണ്ടി പറഞ്ഞ വാചകം ഇതായിരുന്നു "പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍ ആണളിയാ....ജീവിതം "

Subscribe to:
Posts (Atom)