Thursday, March 31, 2011

ചില ഉത്തരാധുനിക ചിന്തകള്‍ ...............


ആഗോളവല്കരണത്തിന്റെ മൂല്യവര്‍ധിത ചുഴികളില്‍ തൂങ്ങിയാടി കന്മദം അന്ന്വേഷിക്കുന്ന മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടത്തില്‍ പിറവിയെടുക്കാന്‍ യോഗീവല്ലഭാന്മാര്‍ കണ്ടെത്തിയ കോസ്മോപോളിടന്‍ സിന്ധാന്ധങ്ങളുടെ ആവിഷ്കരനതിലുണ്ടായ പാളിച്ചകള്‍ ആണ് വയലാറും ഉള്ളൂരും പാടിപുകഴ്ത്തിയിയ ഗോലാന്തരവാര്തകളുടെ സാരം.അതില്‍ നിന്ന് അനര്‍ഗള നിര്‍ഗളം പ്രവഹിക്കുന്ന ആന്തോളനത്തിന്റെ മൂല്ല്യച്ചുഴികളില്‍ പെട്ട് കയ്യും കാലുംഅടിക്കുന ഒരു കുഞ്ഞു തിമിഗല്തിന്റെ കണ്ണുനീര്‍ ഭൂമിയുടെ മാറുപിളര്‍ന്നു താഴേക്കു പതിക്കുമ്പോള്‍ അച്ചുതാനന്തനും ഉമ്മന്‍ചാണ്ടിയും കുമ്മിയടിക്കുകയായരുന്നു,ജല്പനങ്ങളിലെ അന്തസത്തകളില്‍ പെട്ട് ഉഴറുന്ന രഞ്ജിനി ഹരിദാസിനെ പോലെ ഉള്ള മഹതികള്‍ കല്പ്പാന്ത്കാലതിനെ പിറകോട്ടു വലിക്കുന്നു എന്ന തോന്നല്‍ ഉറവാക്കുന്നുന്ടെങ്കില്‍ അത് മധുമോഹന്റെ മാത്രം കഴിവാണ്.ഈ അവസ്ഥക്ക് പിന്നിലെ യാഥാര്‍ത്ഥ്യം റേഷന്‍ അരിയിലെ കല്ലുകളിലെ തിളക്കം പോലെ കണ്ണിനെ മഞ്ഞളിപികുംപോള്‍ അതുവഴി വന്ന കുഞ്ഞിപാതുവിന്റെ മനസിലും ലഡ്ഡു പൊട്ടി.(ഒന്നല്ല ..2 എണ്ണം).കവിയുടെ കണ്ണുകളെ മറച്ച ഉത്തരതുനിക കല്പനകള്‍ രജനികാന്തിനെ പോലെ സുന്ദരവും വിജ്രംബിച്ചതുമാനെന്ന വസ്തുത കാറ്റില്‍ പറക്കുന്ന hydrogen ബലൂണില്‍ അകപ്പെട്ട പ്രാണിയുടെ അവസ്ഥയെ ഓര്‍മിപ്പിക്കുന്നു.കൈവല്ല്യങ്ങള്‍ കാറ്റിലാടുന്ന ഈ ത്രിസന്ധ്യയില്‍ മന്ദമാരുതനും എന്ടോസള്‍ഫാനേ വിസ്ഫോടാട്മാകമായ ആവേശത്തിന്റെ കൊടുമുടിയില്‍ നിന് കീഴ്പോട്ടു തള്ളിയിട്ടു കൈകൊട്ടി ആര്‍ത്തു ചിരിക്കുമ്പോള്‍ ഒരു കയ്യില്‍ കോഴിക്കാലും മറ്റേ കയ്യില്‍ മദ്യവുമായി വിജയ്‌ മല്ലയമാര്‍ ഭൂമിയുടെ ഉടയാടകളില്‍ tide വാഷിംഗ്‌ പൌഡര്‍ പുരട്ടി അതിന്റെ അപാരമായ വേദനയുടെ ആഹ്ലാദം നുകരുകയല്ലേ എന്ന് ഞാന്‍ ചോദിക്കുകയാണ് സുഹൃത്തുക്കളെ.............................

ഇന്നത്തേക്ക് ഇത്രേം മതി ബാക്കി പിന്നെ ..............

14 comments:

mad|മാഡ് said...

നിന്റെ വീട് എവിടെയാ .. ഒന്ന് കാണണം ഒരു കാര്യം പറയാനാ .. :P

കിങ്ങിണിക്കുട്ടി said...

എടാ അരുണേ... ദീപ്തസന്ധ്യയുമായുള്ള കൂട്ടുകെട്ട് തുടങ്ങിയപ്പോഴെ ഞാൻ പറഞ്ഞതാ ഇതത്ര നല്ലതിനല്ല എന്ന്, വേണ്ടാ എന്ന്.. ഇപ്പോ ത്രിപ്തിയായല്ലോ.. അനുഭവിച്ചോ അനുഭവിച്ചോ..


സംഭവം ഒക്കെ നന്നായി...ഞാൻ കുറേ ചിരിച്ചു..

കിങ്ങിണിക്കുട്ടി said...

*തൃപ്തി

കണ്ണന്‍ | Kannan said...

ഹ ഹ എന്തോന്നെടാ ഇത്.. ഹി ഹി ഹി ഹ ഹ ഹി ഹി

ARUN ASHOK said...

@mad kochunniyude naadu .......kayamkulam

hafeez said...

ഇന്നത്തേക്ക്‌ മാത്രം അല്ല.. ഒരു മാസത്തേക്ക്‌ ഇത് മതി :)

drishyasubash said...

"അരുണനെ" സാക്ഷി നിര്ത്തി ഒരു "അശോക"വനി സ്വപ്നം കാണുന്ന "ഹനുമാന്റെി" പ്രതീകമാണ്‌ വാലില്‍ കൊളുത്തിയ തീപന്തവുമായി നാക്കും നീട്ടി നില്ക്കുനന്ന
നമ്മുടെയീ എഴുത്തുകാരന്‍.. ഇന്നത്തെ ലോകത്തിന്റെ മുഖച്ചായയില്‍ വന്ന പ്രകടമായ മാറ്റവും മൂല്യച്യുതികളില്‍ മുങ്ങിയാടുന്ന മുടിയന്മാാരായ പുത്രന്മാരുടെയും 2 g spectrathinteyum
ഉത്തരാധുനീകതയെ പറ്റിയുള്ള ഉത്കടവും ഉദാത്തവുമായ ചിന്തകള്‍ ചില ഉത്ക്രിഷ്ട്ട ഉപമാന തലങ്ങളിലേക് ഉയരുമ്പോള്‍ ഉരുത്തിരിയുന്ന ഉലകരഹസ്യങ്ങളും ഉത്പാദനക്ഷമത ഉയരുന്നു എന്ന് ഊറ്റംകൊള്ളുന്ന ഉരുളകിഴങ്ങ് വ്യവസായത്തെ പറ്റി ഉത്തരാഞ്ചലും ഉത്തര്പ്രളദേശും ഉത്തരം കിട്ടാത്ത ഉഭയകക്ഷി ചര്ച്ച കളില്‍ ഉയര്ന്നും താന്നും ഉയിരിന് വേണ്ടി ഉള്‍ വിളികളെ ഊതിയകറ്റുന്ന ഈ ഉത്തമ മുഹൂര്ത്തതത്തില്‍ ഉത്തരീയം അണിഞ്ഞു ഉണര്ന്നു നില്ക്കു ന ഉദയസൂര്യനെ സാക്ഷി നിര്ത്തിഞ ഉദാസീനതയോടെ പറയാം ഇതിനു തലകെട്ട് ഉത്തരാധുനീകം എന്നതിലും "ഉത്തരോതരാധുനീക ഊളംപാറേയം" എന്നാകും യോജിക്കുക. എന്നിരുന്നാലും എഴുത്തുകാരന്‍ ഉയര്ത്തി ക്കാട്ടുന്ന കാഴ്ചപ്പാടുകളോട് ഒരു വള്ളപ്പാട് അകലം യോജിപ്പ് എനിക്കും ഉണ്ട്. ലോകകപ്പില്‍ ഒരു കപ്പ്‌ കാപ്പി കുടിക്കാമോ എന്ന് ചോദിക്കുന്ന പിന്തിരിപ്പന്‍ മൂരാച്ചി അവസരവാദി വര്ഗകക്കരോട് എഴുത്തുകാരന്‍ തന്റെ വിജ്രംബ ജനകമായ അവലോകന ചാരുത കൊണ്ടും വാഗ്മിത്വം കൊണ്ടും വലിച്ചു കീറി തുറന്നു കാട്ടിയിരിക്കുന്ന നഖ ശികാന്ത എതിര്പ്പ് സ്ലാഖനീയം തന്നെ. Helicopter കള്‍ പാറിപറക്കുന്ന കേരളത്തിന്റെ ആകാശ നീലിമയില്‍ ഒരു പാവം കായംകുളം കാരന്റെ കൈ കാലിട്ടടി വേണം നാമിതിനെ കാണാന്‍ . തൊട്ടടുത്ത നിയോജക മണ്ഡലമായ Harippttu Helicopter
പറന്നുയരുകയും താഴുകയും ചെയ്യുമ്പോള്‍ പാമോയില്‍ ചേര്ത്ത് സവലവടയും 2 രൂപ കഴിച്ചു ഇടമലയാറിലെ പച്ചവെള്ളം കൊരികുടിച്ചു SNC Lavlin ന്റെ തട്ടുകട മുറ്റത്തിരുന്നു പഴകിയ ice cream പോലും സ്വപ്നം കാണാന്‍ ഗതിയില്ലാതെ "സ്ഥിതി സമത്വത്തെ" പറ്റി സ്ഥിരതയില്ലാതെ സ്വപ്നം കാണേണ്ടി വരുന്ന ഒരു സാദാരണക്കാരനായ വേദനിക്കുന്ന കോടീശ്വരന്റെ ഉള്വിവകാരങ്ങളുടെ തീവ്രത മുല്ലപെരിയാര്‍ dam പോലെ വിള്ളതെ ചോരാതെ മൂന്നാറിന്റെ അസ്ഥിപഞ്ജരം വെട്ടി നിരത്തുന്ന തണുപ്പിലേക്ക് നേരോടെ നിര്ഭ്യം നിരന്തരം ഒരു നരിച്ചീറിനെ പോലെ അധികാര ദുര്‍ വിനിയോഗതിനെറെയും ദ്രവീകരനതിന്റെയും സര്പ്പ ദംശ തലത്തിലേക് ഇറക്കികൊണ്ട്‌ വരുകയാണ് എഴുത്തുകാരന്‍ ചെയ്തിരിക്കുനത് അതിനാല്‍ തന്നെ നമുക്ക് ഉറപ്പിച്ചു പറയാം "അരുണനെ" സാക്ഷി നിര്ത്തി ഒരു "അശോക"വനി സ്വപ്നം കാണുന്ന "ഹനുമാന്റെത" പ്രതീകമാണ്‌ വാലില്‍ കൊളുത്തിയ തീപന്തവുമായി നാക്കും നീട്ടി നില്ക്കുവന്ന നമ്മുടെയീ എഴുത്തുകാരന്‍."

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഇത് വായിച്ചപ്പോള്‍ ആകെ വിജ്രംബിച്ചു പോയി.. (കടപ്പാട്: ജഗദീഷ്‌)

കാന്താരി said...

uthathamaaya ee srishtiye verum pucharasathodu kanunna samoohathod njan chodikuvaanu"ningalk branthundo?

രമേശ്‌ അരൂര്‍ said...

:)

ഷമീര്‍ തളിക്കുളം said...

കിടുകിടിലന്‍....!!!

കമ്പർ said...

ഹ..ഹ..ഹ
ഇതെന്താ..സുകുമാർ അഴീക്കോടിനു പഠിക്കുവാണോ...
എന്തെരായാലും പൊളപ്പൻ തന്നെ അണ്ണാ...

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

ഹാം കൊള്ളാം ....

മേരി പെണ്ണ് said...

കൊച്ചന്‍ കൊള്ളവല്ലോട മക്കളെ.. അമ്മാമക്ക് ഇഷ്ട്ടവായി കേട്ടോ.

Post a Comment