Powered By Blogger

Tuesday, March 15, 2011

ഒരു വ്യത്യസ്തമായ i love you ........!


100 രൂപ ..! ഇത് തീരെ കുറഞ്ഞു പോയി .250 എങ്കിലും വേണമെന്ന് പറയേണ്ടതായിരുന്നു .തല്ല് കൊള്ളാന്‍ ചാന്‍സ് ഉള്ള കേസ് ആണ്.അതും ചെരിപ്പ് കൊണ്ട്.പിന്നെ ഹംസമെന്നോ മാമാനെന്നോ ഒരു ചെല്ലപേരും വീണുകിട്ടും.എന്തായാലും സംഭവം നടക്കുകയാണെങ്കില്‍ അവന്റെ കയ്യില്‍ നിന്ന് കുറച്ചു കാശും കൂടി തട്ടണം.എങ്കിലും അവള്‍ തരുന്ന സ്വാതന്ത്ര്യം ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു ചെറിയ വിഷമം.പക്ഷെ അവനും എന്റെ സുഹൃത്തല്ലേ ? അവളോട്‌ ആദ്യമായി ഇഷ്ടം തോന്നിയപ്പോള്‍ തന്നെ അവന്‍ എന്റെ അടുത്ത് പറഞ്ഞില്ലേ?പ്രത്യേകിച്ച് ഞാനും അവളും സ്നേഹത്തിലാണെന്ന് ക്ലാസ് മുഴുവന്‍ ഒരു ശ്രുതിയുള്ളപ്പോള്‍..ഹും പ്രേമം പോലും അവള്‍ക്കു ഞാനൊരു കളിപ്പാവ അല്ലെ?ഞാന്‍ പറഞ്ഞ എന്തെങ്കിയം കാര്യങ്ങള്‍ അവള്‍ സീരിയസ് ആയി എടുത്തിട്ടുണ്ടോ?പക്ഷെ ഇതുവരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം എനിക്കവളോട് തോന്നിയിട്ടുണ്ട്.പറയാന്‍ ശ്രമിച്ചപോലോക്കെ അവളുടെ പുച്ഛതോടെയുള്ള ആ നോട്ടം എന്നെ പിന്തിരിപ്പിച്ചു .ഇനി അതൊക്കെ ആലോചിചിട്ടെന്തിനാ .അവന്‍ ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ? അത് സാധിക്കുമോ എന്ന് നോക്കട്ടെ അല്ലെങ്കില്‍ തന്നെ എനിക്കെന്താ പേടിക്കാന്‍ .അവന്‍ സുന്ദരനല്ലേ? അവള്‍ അവനെക്കുറിച് ഒരു 100 തവണയെങ്കിലും എന്നോട് ചോടിചിട്ടുമുണ്ട് .പോട്ടെ ..എന്റെ സ്നേഹം അവള്‍ക്കു വേണ്ടായിരിക്കും.
ഓരോന്നാലോചിച് ക്ലാസ്സിന്റെ വാതില്‍ക്കല്‍ എത്തിയതറിഞ്ഞില്ല .അവളതാ പതിവ് സ്ഥാനത് തന്നെ ഇരിപ്പുണ്ട്. എന്നോടെന്തോ പറയാനുണ്ടെന്ന് തോന്നുന്നു .അതാ എന്നെ കൈകാട്ടി വിളിക്കുന്നു. പരദൂഷണം പറയാനായിരിക്കും , അല്ലാതെ അവള്‍ക്കെന്തിനാ ഞാന്‍."എനിക്കൊരു പ്രാധാനപ്പെട്ട കാര്യം നിന്നോട് പറയാനുണ്ട് " ഞാന്‍ പറഞ്ഞുതുടങ്ങി.അവളെ പറയാന്‍ സമ്മതിക്കാതെ തുടങ്ങിയതിലുള്ള ദേഷ്യവും പിന്നെ ഞാനെന്ത് സീരിയസ് കാര്യം പറയാന്‍ എന്ന രീതിയിലുള്ള പുച്ഛവും ആ മുഖത്ത് തെളിഞ്ഞു.ഞാനെന്തിനാ അതൊക്കെ ശ്രദ്ധിക്കുന്നത് ?എനിക്കൊരു ജോലി ചെയ്തുതീര്‍ക്കാനുണ്ട് .അതാദ്യം നടക്കട്ടെ.ഞാന്‍ പറഞ്ഞു തുടങ്ങി.അവനെപ്പറ്റി ,അവന്റെ ഗുണഗണങ്ങളെ പറ്റി.അവളുടെ മുഖത്തെ ഭാവം മാറുന്നുണ്ട്.ഞാന്‍ ഉദ്ദേശിച്ചപോലെ തന്നെ.ആള് സീരിയസ് ആയെന്നു തോന്നുന്നു.ഇത് ഇന്നുതന്നെ ഒരു വഴിക്കാക്കാം.
ഇനി അവന് ഇവളോടുള്ള സ്നേഹത്തെ കുറിച്ച് പറയാം.ഒട്ടും കുറയ്ക്കരുത്.പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് മനോഹരമായി തന്നെ അവതരിപ്പിച്ചു അവളുടെ ബാഗില്‍ എന്നും രഹസ്യമായി ചോക്ലാറെ വയ്ക്കുന്നതും ,പിറന്നാളിന് പേര് വയ്ക്കാതെ ഗ്രീടിംഗ് കാര്‍ഡ്‌ അയച്ചതും ഒക്കെ അവനാണെന്ന് വരുത്തിതീര്‍ക്കാന്‍ പറ്റി .കുറെ കാശ് അങ്ങനെയും കളഞ്ഞിരുന്നു.ഓരോ ഭ്രാന്ത് ,അല്ലാതെന്താ?എന്തായാലും അവനെങ്കിലും അത് പ്രയോജനപ്പെട്ടല്ലോ .ഞാനെന്തോ ഉന്മാദാവസ്ഥയില്‍ ആയിരുന്നെന്നു തോന്നുന്നു .പരിസരം പോലും മറന്നു ഞാനിങ്ങനെ സംസാരിക്കുകയാണ്
അവളുടെ കണ്ണ് നിറയുന്നുണ്ടോ ....?അതെ , ഈ ഒരു ഭാവത്തില്‍ ഞാനവളെ കണ്ടിട്ടേ ഇല്ല ! ഈശ്വരാ കുഴഞ്ഞല്ലോ..എല്ലാം കുളമായി ."നിന്നെ എനിക്കിനി കാണണ്ട" അവള്‍ മുഖത്തടിച്ചപോലെ പറയും ,എനിക്കുറപ്പാണ് .അവനോടു ഞാനിനി എന്ത് പറയും? ഛെ ,വേണ്ടായിരുന്നു.അവള്‍ കരയാന്‍ പോവുകയാണോ?എല്ലാരും ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട് .എങ്ങോട്ടെങ്കിലും മാറ്റിനിര്‍ത്തി സംസാരിച്ചാല്‍ മതിയായിരുന്നു .അവളെന്തോ പറയാന്‍ തുടങ്ങുകയാണ് ."ഞാന്‍ നിന്നെ.....".അത് മുഴുമിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.അവസാന ശ്രമം എന്നോണം അവളുടെ വാക്കുകളെ മുറിച്ചുകൊണ്ട് ഒരു തമാശ പോലെ ഞാന്‍ പറഞ്ഞു "അവന്‍ നിന്നെ കെട്ടി പൊന്നുപോലെ നോക്കും".പിന്നെ ഞാന്‍ കേട്ടത് ഒരു അലര്‍ച്ചയായിരുന്നു .."നിനക്കെന്താ എന്നെ കെട്ടി പൊന്നുപോലെ നോക്കിയാല്‍"...........?

19 comments:

Unknown said...

ഞാൻനോക്കാം.................

ഷബീര്‍ - തിരിച്ചിലാന്‍ said...

കൊള്ളാം... ആശംസകള്‍..

പാരഗ്രാഫായി തിരിച്ചെഴുതിയാല്‍ വായിക്കാന്‍ കുറച്ചുകൂടെ സുഖം കിട്ടും..

ഫസലുൽ Fotoshopi said...

ഹ ഹ കലക്കീട്ടാ ...

ഷമീര്‍ തളിക്കുളം said...

ഹ ഹ ഹ...
കൊള്ളാലോ..., നന്നായിരിക്കുന്നു...!

Hakeem Mons said...

കൊള്ളാം.... നല്ല സ്റ്റോറി... ഇപ്പോഴത്തെ കാലത്ത് ബ്രോക്കറേജ് "കാശ് " ആയിക്കിട്ടുമല്ലേ.... നമ്മളെ സമയത്ത് അങ്ങിനെ ഒന്നും ഇല്ല്ലായിരുന്നു...

അസീസ്‌ said...

കൊള്ളാം അരുണേ ............നന്നായിട്ടുണ്ട്.
അങ്ങനെ ഒന്നൊന്നായി പോരട്ടെ.

Rakesh KN / Vandipranthan said...

ahaa kollam nannayittundu

Sabu Hariharan said...

ഇതെല്ലാം അനുഭവമോ, കഥയോ ?..

Subiraj Raju said...

എന്നിട്ടു എന്തു പറഞ്ഞു?

kambarRm said...

എന്നിട്ടോ..ബാക്കീം കൂടി പറഞ്ഞേച്ച് പോയാ മതി...

ARUN ASHOK said...

baakki pirakee varunnund......

Anonymous said...

@maakkan...
ennalum arun ende mughathu nokki ne angane paranjallo..
i love you so muchhhhhhh

ps: manassil mattoru laddu potti mone..bhu ha ha ha ha[ don] ee annony aarannu ninak ariyam..enikkum ariyam..

broken heart

ഉമ്മുക്കുല്‍സു . . said...

nalla swapnam. . aagrahangal blogumbol u better attach a statutory warning: "de incidents nd charas are quite imaginary" tta. .

faisu madeena said...

ഡാ കലക്കിയിട്ടുണ്ട് മോനെ ...!

ഋതുസഞ്ജന said...

അരുണെ നിന്നെ കണ്ടപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ലാട്ടോ... ചിരിച്ച് ചിരിച്ച് മണ്ണ് കപ്പുന്ന ഐറ്റംസ് ആണല്ലോ മുഴുവൻ.. ഇതിലെ ക്ലൈമാക്സ റ്റ്വിസ്റ്റ് കലക്കി.... എന്നാലും നീ കുറച്ച് കൂടി സീരിയസ്സ് ആകേണ്ടിയിരിക്കുന്നു.. നിനക്ക് വായിക്കാൻ എന്റെ ബ്ലോഗ് ഞാൻ രെഫെർ ചെയ്യുന്നു.. ബൂലോകത്ത് നീ പിച്ച വെച്ച് വരുന്ന ഒരു വാവയല്ലേ.. നിന്നെപ്പോലത്തെ വാവകൾക്ക് വായിക്കാൻ പറ്റിയ ഒരു പോസ്റ്റു ഞാനിട്ടിട്ടുണ്ട്.. മാമുണ്ണാൻ മടിയുണ്ടേൽ അതെടുത്ത് വായിച്ചാ മതീട്ടോ.... നിന്റെ പോസ്റ്റ് കലക്കി അടുത്ത പോസ്റ്റ് ഇടുമ്പോൾ ഇനിയും വരാം...

Arun Kumar Pillai said...

da arune.. നിനക്ക് ഓർമ്മ ഉണ്ടോ എന്നനിക്കരിയില്ല... ഈ സംഭവവം Riയൽ അല്ലെ... ഞാൻ നിന്നെ കാണുമ്പൊഴൊക്കെ ആ പെൺകുട്ടി നിന്റെ കൂടെ ഉൺറ്റായിരുന്നില്ലെ???????? ;-) ഡാ..........കള്ളാാാാാ

Villagemaan/വില്ലേജ്മാന്‍ said...

എന്നിട്ട്..ബാക്കികൂടി പറ മാഷെ !

കാന്താരി said...

paavam aval..........

Dhillis said...

അടിപൊളി..നൈസ് ഫീലിംഗ്..ഡാ അരുണേ..ഇത് എനിക്ക് ശെരിക്കും ഇഷ്ട്ടപെട്ടെടാ..ഒരു ഷോര്‍ട്ട് ഫിലിമിനു ഉള്ള ഐറ്റം ഉണ്ട്..and i wish to believe its a true story..:)

Post a Comment