Powered By Blogger

Thursday, March 31, 2011

ചില ഉത്തരാധുനിക ചിന്തകള്‍ ...............


ആഗോളവല്കരണത്തിന്റെ മൂല്യവര്‍ധിത ചുഴികളില്‍ തൂങ്ങിയാടി കന്മദം അന്ന്വേഷിക്കുന്ന മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടത്തില്‍ പിറവിയെടുക്കാന്‍ യോഗീവല്ലഭാന്മാര്‍ കണ്ടെത്തിയ കോസ്മോപോളിടന്‍ സിന്ധാന്ധങ്ങളുടെ ആവിഷ്കരനതിലുണ്ടായ പാളിച്ചകള്‍ ആണ് വയലാറും ഉള്ളൂരും പാടിപുകഴ്ത്തിയിയ ഗോലാന്തരവാര്തകളുടെ സാരം.അതില്‍ നിന്ന് അനര്‍ഗള നിര്‍ഗളം പ്രവഹിക്കുന്ന ആന്തോളനത്തിന്റെ മൂല്ല്യച്ചുഴികളില്‍ പെട്ട് കയ്യും കാലുംഅടിക്കുന ഒരു കുഞ്ഞു തിമിഗല്തിന്റെ കണ്ണുനീര്‍ ഭൂമിയുടെ മാറുപിളര്‍ന്നു താഴേക്കു പതിക്കുമ്പോള്‍ അച്ചുതാനന്തനും ഉമ്മന്‍ചാണ്ടിയും കുമ്മിയടിക്കുകയായരുന്നു,ജല്പനങ്ങളിലെ അന്തസത്തകളില്‍ പെട്ട് ഉഴറുന്ന രഞ്ജിനി ഹരിദാസിനെ പോലെ ഉള്ള മഹതികള്‍ കല്പ്പാന്ത്കാലതിനെ പിറകോട്ടു വലിക്കുന്നു എന്ന തോന്നല്‍ ഉറവാക്കുന്നുന്ടെങ്കില്‍ അത് മധുമോഹന്റെ മാത്രം കഴിവാണ്.ഈ അവസ്ഥക്ക് പിന്നിലെ യാഥാര്‍ത്ഥ്യം റേഷന്‍ അരിയിലെ കല്ലുകളിലെ തിളക്കം പോലെ കണ്ണിനെ മഞ്ഞളിപികുംപോള്‍ അതുവഴി വന്ന കുഞ്ഞിപാതുവിന്റെ മനസിലും ലഡ്ഡു പൊട്ടി.(ഒന്നല്ല ..2 എണ്ണം).കവിയുടെ കണ്ണുകളെ മറച്ച ഉത്തരതുനിക കല്പനകള്‍ രജനികാന്തിനെ പോലെ സുന്ദരവും വിജ്രംബിച്ചതുമാനെന്ന വസ്തുത കാറ്റില്‍ പറക്കുന്ന hydrogen ബലൂണില്‍ അകപ്പെട്ട പ്രാണിയുടെ അവസ്ഥയെ ഓര്‍മിപ്പിക്കുന്നു.കൈവല്ല്യങ്ങള്‍ കാറ്റിലാടുന്ന ഈ ത്രിസന്ധ്യയില്‍ മന്ദമാരുതനും എന്ടോസള്‍ഫാനേ വിസ്ഫോടാട്മാകമായ ആവേശത്തിന്റെ കൊടുമുടിയില്‍ നിന് കീഴ്പോട്ടു തള്ളിയിട്ടു കൈകൊട്ടി ആര്‍ത്തു ചിരിക്കുമ്പോള്‍ ഒരു കയ്യില്‍ കോഴിക്കാലും മറ്റേ കയ്യില്‍ മദ്യവുമായി വിജയ്‌ മല്ലയമാര്‍ ഭൂമിയുടെ ഉടയാടകളില്‍ tide വാഷിംഗ്‌ പൌഡര്‍ പുരട്ടി അതിന്റെ അപാരമായ വേദനയുടെ ആഹ്ലാദം നുകരുകയല്ലേ എന്ന് ഞാന്‍ ചോദിക്കുകയാണ് സുഹൃത്തുക്കളെ.............................

ഇന്നത്തേക്ക് ഇത്രേം മതി ബാക്കി പിന്നെ ..............