Powered By Blogger

Friday, March 11, 2011

പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍.......

"ഇനി മേലാല്‍ അറിയാന്‍ പാടില്ലാത്ത പണിക്ക് പോകില്ല" ......ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ഇടയാക്കിയ ഒരു സംഭവമാണ് എന്റെ ആദ്യത്തെ ബ്ലോഗ്‌ പോസ്റ്റ്‌
ഒന്നാന്തരം ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ആണ് ഞാന്‍ ഞാന്‍ പഠിച്ചത്.ഒന്നാന്തരം എന്ന പറയുമ്പോള്‍ കോളേജ് ആണോ ഫാക്ടറി ആണോ നടത്തുന്നത് എന്നറിയാത്ത ഒരു മാനേജ്മെന്റ്ഉം നിലാവത്ത്‌ അഴിച്ചുവിട്ട കോഴികളെ പോലെ കുറെ പിള്ളാരും.ഒരു അടിയന്തരാവസ്ഥയുടെ പ്രതീതി.പിള്ളാരും ടീച്ചര്‍മാരും തമ്മില്‍ ഒടക്ക് ,ടീച്ചര്‍മാരും HOD യും തമ്മില്‍ ഒടക്ക്,HODയും പ്രിന്സിപലും തമ്മില്‍ ഒടക്ക്.പത്താം ക്ലാസ്സില്‍ പഠിച്ച biological സൈക്കിള്‍ പോലെ ഒരു പ്രതിഭാസം .ആകെ ഉള്ള ഒരു ആശ്വാസം ആണ്ടില്‍ ഒരിക്കല്‍ വരുന്ന ഒരു കോളേജ് ഡേ ആണ്,അതിനാണെങ്കില്‍ എന്റെ ക്ലാസ്സില്‍ നിന്ന് പൊതുവേ ആരും ഉണ്ടാകാറില്ല.ആസ്വാദനത്തില്‍ ആരുന്നു എല്ലാവര്‍ക്കും താല്പര്യം.മൂന്നാം വര്‍ഷത്തിലെ കോളേജ്ഡേയിക്ക് തൊട്ടു മുന്‍പിലത്തെ ദിവസം എല്ലാരുടെ മനസ്സിലും ഒരു തോന്നല്‍ ..ഇങ്ങനെ ഒക്കെ അങ്ങ് പോയാ മതിയോ,നമ്മുടെ പേരും സ്റ്റേജില്‍ അനൌണ്‍സ് ചെയ്ത് കേള്‍ക്കണ്ടേ????.oooooooook ! തീരുമാനിച്ചു ഈ പ്രാവശ്യം ക്ലാസ്സില്‍ നിന്ന് പ്രോഗ്രാം ഉണ്ടാവും.അപ്പൊ തന്നെ ചോദ്യം പൊന്തി വന്നു .."എന്ത് പ്രോഗ്രാം ? പെണ്‍കുട്ടികള്‍ എല്ലാം കൂടെ ചേര്‍ന് ഒരു സിനെമാടിക് ഡാന്‍സ് പ്ലാന്‍ ചെയ്തു .ഏയ് അത് മാത്രം പോര,എന്തേലും veriety അയി വേണം .എന്ത് ചെയ്യും?എല്ലാരും തല പുകച്ചു .അപ്പോളാണ് ഒരു അലര്‍ച്ച "യുറേക്കാ ....!" .അത് ഞാന്‍ തന്നെ ആരുന്നു ."ഒരു നാടകം ".കോളേജ്ഉം വിദ്യാര്‍ത്ഥികളും എല്ലാം കഥാപാത്രമായി വരുന്ന " ഒരു നാടകം"..ഐഡിയ പറഞ്ഞപ്പോള്‍ തന്നെ എല്ലാര്ക്കും ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍,നിര്‍ദേശങ്ങള്‍ എനിക്ക് വയ്യ.അതിന്റെ ഇടക്ക് ഒരുത്തന്റെ ഡയലോഗ് "ഇവന്‍ വല്ല സ്പില്‍ബര്‍ഗും ആകും.(അവനു നാട്ടിലുള്ള ആരേം കിട്ടിയില്ല).എനിക്ക് ചിറകു മുളക്കുന്നുണ്ടോ ?ഈശ്വരാ ഇവന്മാര്‍ പറഞ്ഞതൊക്കെ സത്യമാണോ ?ഞാനും ഒരു പ്രസ്ഥാനം ആണോ?ആയിരിക്കും അതല്ലേ എല്ലാരും പറയുന്നത്,ഒരു മണിക്കൂര്‍ കൊണ്ട് തിരക്കഥ റെഡി .ഇനി അഭിനയിക്കാന്‍ ആളെ വേണം.ഒരു ചായകുടിച്ചിട്ട് തിരിച്ചു വന്നപ്പോളേക്കും ചാന്‍സ് ചോദിയ്ക്കാന്‍ നീണ്ട ക്യൂ. ശത്രുക്കള്‍ വരെ അതിലുണ്ട്.ഹും "അക്കരെ അക്കരെ" പടത്തില്‍ ശ്രീനിവാസനെ കൊണ്ട് മോഹന്‍ലാല്‍ കാലു പിടിപ്പിച്ച പോലെ ഇവന്മാര്കും പണി കൊടുക്കണം .ഞാന്‍ തീരുമാനിച്ചു.
ഇനി നാടകത്തിന്റെ പണിപ്പുരയിലേക്ക് .സംഭാഷണങ്ങള്‍ എല്ലാം റെക്കോര്‍ഡ്‌ ചെയ്യാം,അതാകുമ്പോ അധികം റിഹേര്‍സലും വേണ്ട .ഓക്കേ അങ്ങനെ തന്നെ.ഞാനും സഹസംവിധായകന്‍ ചാണ്ടിയും കൂടി വീട്ടില്‍ recording സെറ്റപ്പ് ഉള്ള ഞങ്ങളുടെ സീനിയര്‍ സാം ചേട്ടന്റെ വീട്ടിലേക്ക് തിരിച്ചു.ഞങ്ങളെ സഹായിക്കാന്‍ സീനിയര്‍ ചേട്ടന്മാര്‍ മുഴുവന്‍ അവിടെ ഹാജര്‍ ഉണ്ടായിരുന്നു.ഒരു സിനിമ പിടിക്കാന്‍ പോകുന്ന പോലെയാന്‍ എല്ലാരും നില്‍ക്കുന്നത് .ഹോ ഈ നാടകം ഒരു വന്‍ സംഭവം തന്നെ ആകും.അങ്ങനെ recording തുടങ്ങി.തുടക്കത്തില്‍ തന്നെ എന്തോ ഒരു പന്തികേട്‌ ഇത് വിചാരിച്ച പോലെ അത്ര എളുപ്പമല്ല.മണിക്കൂര്‍ ഒന്ന് കഴിഞ്ഞിട്ടും രണ്ടു വരി പോലും റെക്കോര്‍ഡ്‌ ചെയ്യാന്‍ പറ്റിയില്ല , ആദ്യത്തെ ഒരു ഉത്സാഹം ഒന്നും ആരുടെ മുഖത്തും ഇല്ല .ചാണ്ടി ആണെന്കില്‍ പത്താമത്തെ സിഗരറ്റ്ഉം തീര്‍ത്തു.ഞാന്‍ ചാണ്ടിയെ നോക്കി ചോദിച്ചു "അളിയാ പണി പാളുമോ?"അതിനു മറുപടി ആയി അവന്‍ പറഞ്ഞത് അവന്‍ തന്നെ കണ്ടു പിടിച്ച ഒരു മഹത് വചനമാരുന്നു "അളിയാ പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍ ആണ് ജീവിതം".ഒന്നും മനസിലാകാതെ ഞാന്‍ വീണ്ടും അവനെ നോക്കി .അവന്‍ പറഞ്ഞു "അളിയാ നീ പേടിക്കണ്ട ഈ recording പരിപാടി ഒന്നും നമുക്ക് ശരിയാകാന്‍ പോണില്ല . നമുക്ക് നാളെ അതിരാവിലെ കോളേജില്‍ എത്താം എന്നിട്ട് രാവിലെ മുതല്‍ ഉച്ചവരെ നടന്മാരെ ഡയലോഗ്.നടന്മാരോടൊക്കെ രാവിലെ തന്നെ കോളേജില്‍ എത്താന്‍ പറയാം.ഉച്ചവരെ റിഹേര്‍സല്‍ ഉച്ചക്ക് ശേഷം നാടകം തട്ടേല്‍ കേറ്റാം.ചാണ്ടി അതാ ചിറകു മുളച്ച്‌ ഒരു മാലഖയെപോലെ മുന്നില്‍ നില്‍ക്കുന്നു .റിസ്ക്‌ ഉണ്ട് എന്നാലും കുഴപ്പമില്ല എന്തിനും തയ്യാറായി ചാണ്ടി ഉണ്ടല്ലോ കൂടെ.ഹോ അവനാണ് എന്റെ ദൈവം .മനസമാധാനത്തോടെ പോയി കിടന്നുറങ്ങി.ഉറക്കത്തില്‍ ഓസ്കാര്‍ അവാര്‍ഡ്‌ കൈപ്പറ്റുന്ന സ്വപ്‌നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം.എന്തായാലും നല്ല പോലെ ഉറങ്ങി.
കോളേജ് ഡേ ! അതി രാവിലെ തന്നെ കുളിച്ച് കോളേജില്‍ എത്തി.ചാണ്ടിയെ കാണുന്നില്ലല്ലോ?വിളിച്ചിട്ട് എടുക്കുന്നുംമില്ല.ആലോചിച്ചുകൊണ്ടിരിക്കുംപോള്‍ തന്നെ അവന്റെ മെസ്സേജ് വന്നു .10 മിനുട്ടില്‍ വരുമെന്ന്.അല്ലേലും ദൈവം എന്റെ കൂടെ തന്നെ ഉണ്ട്. സ്റ്റേജില്‍ കലാപരിപാടികള്‍ ആരംഭിച്ചു .പണ്ടായിരുന്നെങ്കില്‍ സുഖമായി പോയിരുന്നു പരിപാടി കാണാമായിരുന്നു .ഹും ഇനി അത് നടക്കുമോ ?ആരെയും കാണുന്നില്ലല്ലോ ദൈവമേ . ഇപ്പോള്‍ സമയം 9.30.8 മണിക്ക് തന്നെ എല്ലാരോടും എവിടെ എത്തിക്കോണം എന്ന പറഞ്ഞിരുന്നതാണ് .ഒരുത്തനെയും കാണുന്നില്ല. ഇതു നേരത്താണാവോ നാടകത്തിന്റെ ഐഡിയ വിളിച്ചു പറയാന്‍ തോന്നിയത്. "ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്ന് പറയുന്നത് ഇതിനെ ആണല്ലേ?. ഓരോ നിമിഷം കഴിയുംതോറും എന്റെ BP കൂടി കൂടി വന്നു.വരാമെന്ന് പറഞ്ഞ ചാണ്ടിദൈവത്തെയും കാണുന്നില്ലല്ലോ ഇനി എന്ത് ചെയ്യും.അതാ വരുന്നു നായകനും വില്ലനും ആടിതൂങ്ങി !.ഈശ്വര അവന്മാര് ഫിറ്റ്‌ ആണല്ലോ.ഇനി ഇവന്മാരെ സ്റ്റേജില്‍ കയറ്റിയാല്‍ നാടകം വല്ല പാമ്പാട്ടവും ആയി മാറും . എല്ലാം തീര്‍ന്നു . കയ്യിലിരുന്ന തിരക്കഥ എന്നെ നോക്കി കൊഞ്ഞനം കുത്തി.നായകന്‍ മെല്ലെ അടുത്ത് വന്നു .ഒരു ഗദ്ഗദം എന്റെ തൊണ്ടയില്‍ നിന്ന് പുറത്തു ചാടി ."ചാണ്ടി എവിടെ ".അവന്‍ വളരെ കൂളായി പറഞ്ഞു "അവനോ? അവന്‍ അടിച്ചു ഫിറ്റായി ഓടയില്‍ കിടക്കുന്നു.തലയില്‍ കൈവച്ചുകൊണ്ട് ഞാന്‍ തറയിലെക്കിരുന്നു ."സ്പില്‍ബെര്‍ഗ് "..മണ്ണാങ്കട്ട ...എന്തോരം സ്വപ്‌നങ്ങള്‍ ആയിരുന്നു.ഒരു കലാകാരന്റെ ജഡം അതാ പാ വിരിച് കിടത്തിയിരിക്കുന്നു.അപ്പോള്‍ അങ്ങകലെ സ്റ്റേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്ഉകാര്‍ ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ സ്കിറ്റ് കയ്യടികളോടെ മുന്നേറുകയായിരുന്നു......................

അടിക്കുറിപ്പ്:വെള്ളമടിച്ചു ബോധം കേട്ട് വീഴുന്നതിനു തൊട്ടു മുന്പ് ചാണ്ടി പറഞ്ഞ വാചകം ഇതായിരുന്നു "പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍ ആണളിയാ....ജീവിതം "

30 comments:

faisu madeena said...

വളരെ നന്നായിട്ടുണ്ട് അരുണ്‍ ....ആദ്യ പോസ്റ്റ്‌ അല്ലെ,അവിടെയും ഇവിടെയും ചില അക്ഷര തെറ്റുകള്‍ ഉണ്ട് എന്നല്ലാതെ വേറെ ഒരു കുഴപ്പവുമില്ല.ഒന്നും കൂടി എഡിറ്റ്‌ ചെയ്‌താല്‍ മതി.നിനക്ക് തന്നെ വായിക്കുമ്പോള്‍ മനസ്സിലാകും എവിടെയാണ് അക്ഷര തെറ്റ് എന്ന് ......!

ഇനിയും എഴുതൂ ഇത് പോലെ രസകരമായ അനുഭവങ്ങള്‍ ..{ചാണ്ടിയോട് ചോദിച്ചാല്‍ അറിയാം ആരായിരുന്നു യഥാര്‍ത്ഥ 'ചണ്ടി' എന്ന് ..ഹിഹിഹി}

ഇത് പോലെയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ എഴുതി കൊണ്ടിരിക്കുക ..എഴുത്ത് ഒരു ഹരമായി മാറുന്നത് വരെ ...പിന്നെ ഗൌരവമായ വിഷയങ്ങള്‍ എഴുതാം .....!

എനിവേ ബെസ്റ്റ്‌ ഓഫ് ലക്ക് ....ഞാനുമുണ്ടാവും എന്നും വായിക്കാന്‍ ..ഒരു പാട് പോസ്റ്റുകളും കമെന്റ്സും ഫ്രെണ്ട്സും ഒക്കെ ഉണ്ടാവട്ടെ.നല്ലൊരു എഴുത്തുകാരന്‍ ആവട്ടെ .........!

ARUN ASHOK said...

nanni faisukka nanni.............................

അസീസ്‌ said...

തുടക്കം നന്നായിട്ടുണ്ട്.
ഇനിയും എഴുതുക.വായിക്കാന്‍ ഞങ്ങളൊക്കെ ഇവിടെയുണ്ട്.
ആശംസകള്‍.

Sameer Thikkodi said...

expect more from you my brother ...

ഫസലുൽ Fotoshopi said...

സമ്പവം കലക്കീട്ടാ...... ഇനിയും എഴുതു എഴുതൂഊഊ..... (പൊന്നെ Word verification ഒഴിവാക്കുന്നതല്ലെ നല്ലതു)

hafeez said...

തുടക്കം കൊള്ളാം .. നീ ഒരു പ്രസ്ഥാനം ആകാന്‍ വകുപ്പുണ്ട്. ഇനിയും എഴുതൂ ...എല്ലാ ആശംസകളും ..

ഷമീര്‍ തളിക്കുളം said...
This comment has been removed by the author.
ഷമീര്‍ തളിക്കുളം said...

നന്നായിരിക്കുന്നു, അഭിനന്ദനങള്‍....!

ഫൈസു മദീനയാണ് ഇങ്ങോട്ട് ക്ഷണിച്ചത്.

ഋതുസഞ്ജന said...

Kalakkeettundallo

Unknown said...

പ്രതീക്ഷിക്കാതെ വരുന്ന സുനാമിയാ ആണളിയാ....ജീവിതം "

Arjun Bhaskaran said...

ഫൈസൂ തുടക്കം ഇട്ടാല്‍ അത് നല്ല ബര്കതാനെന്നാ എല്ലാരും പറയാറ്. പക്ഷെ ഈ ബ്ലോഗില്‍ ഇടതു കാല്‍ വെച്ച് കയറിയതും അംഗം ആയതും ഞാന്‍ ആണേ... എന്താകുമോ എന്തോ.. അരുണേ മുട്ടിപ്പ്‌ ആയി പ്രാര്തിചോല്..ഇഷ്ട്ടപെട്ടു എന്തായാലും

Unknown said...

സംഭവം കൊള്ളാം.
എല്ലാവിധ ആശംസകളും. ഞാനുമുണ്ടാവും ഒരു വായനക്കാരനായി.

ശ്രീജിത് കൊണ്ടോട്ടി. said...

അരുണ്‍-ആശംസകള്‍ നേരുന്നു... കൂടുതല്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... പിന്നെ കേട്ടിടത്തോളം ആ ചാണ്ടി ആളത്ര ശരിയല്ല, അവനുമായുള്ള കമ്പനി വിടുന്നതാവും നല്ലെതെന്നു തോന്നുന്നു. (പ്രചോദനം എന്നതാണ് ശരി, പ്രജോദനം തെറ്റാണ്, തിരുത്തുമല്ലോ :).. വീണ്ടും വരാം..

Arun Kumar Pillai said...

ഡാ അരുണേ എന്താ പറയുക.. കിടിലം പോസ്റ്റ്‌, ഒരു തുടക്കക്കാരന്റെ ഒന്നാന്തരം തുടക്കം... നമ്മുടെ കോളെജും അകമ്പടി സംഭവങ്ങളും ബഹുരസം ആയിട്ടുണ്ട്... ചാണ്ടിയെ എനിക്കരിയാമെന്നു തോന്നണു... ഡാ ആ കമ്പ്യൂട്ടര്‍ സയന്‍സ് സ്കിറ്റ് ദീപു ഒക്കെ ഉള്ള ആ കൂതറ സ്റാര്‍ സിങ്ങര്‍ ആയിരുന്നോ?

ARUN ASHOK said...

@kannan alla chetta eth vere oru thattikootu parepade njan lik ayachekkam

ബെഞ്ചാലി said...

കൊള്ളാം.
ആശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

തുടക്കം ഗംഭീരം... കൂടുതല്‍ പ്രതീക്ഷിക്കുന്നു... അതുകൊണ്ട് പുറകേ കൂടുന്നു...

ഐക്കരപ്പടിയന്‍ said...

നാടകം പാളിയെങ്കിലും പോസ്റ്റിനെ ഒന്നും ബാധിച്ചില്ല, ആ ചാണ്ടിയെ പാര്‍ട്ണര്‍ ആയി കൂട്ടാത്തത് കൊണ്ടാവും...:)
എല്ലാ ആശംസകളും..ഇനി നിര്‍ത്താതെ എഴുതിക്കോ !

ഹരി/സ്നേഹതീരം പോസ്റ്റ് said...

അനിയാ..അരുണ്‍,
ഗണപതിക്കൈ ഏറ്റു.വളരെ നന്നായി.ഫോണ്ട് വലിപ്പം ഇച്ചിരിക്കൂടി
ആയാല്‍ നന്നെന്നു തോന്നുന്നു.തുടരുക സുധീരം-ഭാവുകങ്ങള്‍!

Jefu Jailaf said...

സംഗതി കിടിലൻ.. ആശംസകൾ

ഇഗ്ഗോയ് /iggooy said...

നിഴല്‍മനുഷ്യാ
നന്നായിട്ടുണ്ട്.
ഇനിയും ഉണ്ടാകുമല്ലോ ആ ചാണ്ടിയുടെ വീരസ്യങ്ങള്‍.
ഓരോന്നായി പോരട്ടെ.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

very nice -- keep writing -regards

Anonymous said...

annony:

ahankaram kondu parevalleda asokante mone..chakkare..gullam...aadhyathe post..ne ee blog logath kedannu naragichu pandaram adangi pokan ende prayers/...100 -150 followersum 10-1000 comments okke aayitt ne oru velya "guster pisterno" aakunne enik ende randu kannum kanenam kettara..ma ma alle athu veenda mathnga thalaya maakane...
vidamatte..ninte pinne oru shadow aayi njanum ondakum..shadow of shadows...bhu ha ha ha ha

കാന്താരി said...

"പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍ ആണളിയാ....ജീവിതം

amar_adoor said...

@sbce. Bhayankaram thanne. Keep on writing. Ma wishes.

Anonymous said...

ettaa,nannayittundu....nammude college oru mahaaaa sabhavam thanneyyaaa....anyway keep on writting...all the best...

RINIL said...

കലക്കീട്ടാ ...

ബെന്‍ മോന്‍ said...

sooper machoo.. pratheekshikkathe vanna oru thiramaalayaanu ninte blog.. kalakki.. keep it up

hajira said...

Good work bro.keep on writing

ആനമുട്ട said...

കലക്കിട്ട...

Post a Comment