Powered By Blogger

Thursday, April 14, 2011

ഒരു കുഞ്ഞു ബിരിയാണി(സംഭവ) കഥ


ഒരു ബിരിയാണി തിന്നാന്‍ തോന്നുന്നത് കുറ്റമാണോ.സംഭവം കോളേജില്‍ ആണെങ്കില്‍ അതൊരു കുറ്റമാണ്.....മനസ്സിലായില്ല അല്ലെ? മനസിലാക്കി തരാം...........
ഇതാണ് രാജുമോന്‍ .ശ്യാമള കോമളന്‍ ഓഫ് ദി കോളേജ് .ഒരു ദിവസം പുള്ളിക്ക് പെട്ടന്ന് ബിരിയാണി തിന്നാന്‍ ഒരു മോഹം .വിശപ്പുണ്ടായിറ്റൊന്നുമല്ല .കാന്റീനില്‍ കേറിയാല്‍ ഏതേലും അവളുമാരുമായി കൊറച്ചു നേരം പഞാരയടിക്കാം .അങ്ങനെ പുള്ളി കാന്റീനില്‍ എത്തി .
ഛെ വന്നത് വെറുതെ ആയോ ഇവിടെ ആരെയും കാണുന്നില്ലാലോ ? എല്ലാ അവളുമാരും ഇന്ന് നേരത്തെ പോയോ ?ആരെ എങ്കിലും വിളിച്ചു ഒരു നമ്പര്‍ ഇറക്കാം .
ട്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍
"ഹലോ വസുമതി അല്ലെ" ?
"എന്താ രാജുമോനെ?"
"ഇന്ന് എന്റെ ഗ്രേറ്റ്‌ ഗ്രാന്റഫാതെറിന്റെ പതിനാറടിയന്തിരം ആണ്?"
"അതിനു?"
"ട്രീറ്റ്‌ ഉണ്ട്"
"ഈസ്‌ ഇറ്റ്‌?"
യാ യാ യാ..
"അയ്യോ എന്റെ കൂടെ കൂട്ടുകാരികളും ഉണ്ട് "
"അവരേം വിളി "
ഹും കഴുത്തില്‍ കിടക്കുന്ന മാലയുടെ കാര്യം ഓക്കേ ആയി .ഇനി എത്ര എണ്ണം ആണാവോ വരാന്‍ പോകുന്നത്?ആ ഏതായാലും കൊറേ നേരം അവളുമാരുമായ് സോള്ളാമല്ലോ?ഒന്ന് രണ്ടു ഫോണ്‍ നമ്പറും കിട്ടും.ലോണ്ടെ വരുന്നു വസുവും കൂട്ടുകാരികളും .3 കൂട്ടുകാരികള്‍ .ഒരു വെടിക്ക് 4 പക്ഷി.ഹോയി ഹോയി.
"രാജുമോന്‍ ഇന്ന് നല്ല ഗ്ലാമര്‍ ആണല്ലോ"
"താങ്ക്സ്"
"ചേട്ടാ 5 ബിരിയാണി "
"എന്താ രാജുമോനെ ഇത് ?വെറും ബിരിയാണി മാത്രമേ ഉള്ളോ?"
അവളുമാര്‍ പണി തുടങ്ങി..
"എന്നാ 5 ബിരിയാണി 5 ജ്യൂസ്‌ "
കൂട്ടുകാരി :"നമുക്ക് രാജപ്പന്റെ ട്രീടിനു പോയാ മതിയാരുന്നു "
എവിടുന്നു കയറും പൊട്ടിച്ചു വരുന്നെടാ ഇതൊക്കെ ?
"എന്നാ 4 ബിരിയാണി 4 മില്‍ക്ക് ഷേക്ക്‌ "
രാജുമോന്‍ കഴിക്കുന്നില്ലേ ?
"എനിക്ക് വിശപ്പില്ല "
മുന്നില്‍ ഒരുത്തന്‍ വിശന്നു വലഞ്ഞ് ഇരിക്കുന്നുണ്ട് എന്നൊരു വിചാരം പോലുമില്ലാതെ നാലും കൂടി കേറ്റുന്നതു കണ്ടില്ലേ?ഏതായാലും ഈ മൂന്നിനെയും പരിചയപ്പെടണം,അല്ലേല്‍ മോതലാവില്ല .
"അല്ല വസു ,നീ കൂട്ടുകാരികളെ പരിചയപ്പെടുത്തിയില്ലല്ലോ?"
"സോറി ഡാ ഞാന്‍ മറന്നു,ഇത് തങ്കമ്മ .........രാജപ്പന്റെ ലൈന്‍ "
അത് ഇവിടെ പറയണ്ട ആവശ്യം?

"ഇത് ശ്യാമള ...................കോമളന്റെ പുള്ളിക്കാരി"
അതും പോയി ."ഇതോ ?"
"രാജമ്മ"
"ബോയ്‌ ഫ്രെണ്ട് "?
"ഇല്ല "
ഭാഗ്യം ഒരുതിയെങ്കിലും ഉണ്ടല്ലോ?
"ആ പറയാന്‍ മറന്നു രാജമ്മയുടെ കല്യാണമാണ് കേട്ടോ നെക്സ്റ്റ് വീക്ക്‌ "
അവസാനത്തെ ആണി!
"അപ്പൊ രാജുമോനെ ഞങ്ങള്‍ ഇറങ്ങുവാ , ഇനി തോമാച്ചന്റെ ട്രീറ്റ്‌ ഉണ്ട് "
"എന്താ കാര്യം "?
"അവന്റെ വീട്ടിലെ പട്ടി പ്രസിവിച്ചു "
കടുവയെ പിടിക്കുന്ന കിടുവയോ? അവന്‍ഉം ഗോള്‍ അടിച്ചു !
"അപ്പൊ ശെരി ഡാ ..ബൈ ഡാ ..സീ യു ഡാ..മിസ്സ്‌ യു ഡാ ."
ഇനി ബില്‍ അടക്കാന്‍ "സിമ്മത്തിന്റെ " മടയില്‍
"ചേട്ടാ കാശ് കുറച്ചു കുറവുണ്ട് "
" മാലയുണ്ടോ?"
"ഉണ്ടല്ലോ"
"തന്നോളൂ "
അങ്ങനെ അതും പൊയ്..!
"ചേട്ടാ"
"എന്താടാ?"
"എന്റെ അമ്മയുടെ വള ഇവിടെ ഇരിപ്പില്ലേ "?
"ഉണ്ട്"
"ചേട്ടാ ഞാന്‍ ഉടനെ കാശുമായി വന്നു........."
"ആ പതുക്കെ മതി എന്റെ ഭാര്യക്ക് ആ വള അങ്ങ് ഇഷ്ടപ്പെട്ടു,അവളിപ്പം ഒരു കല്യാണത്തിനു അതും ഇട്ടോണ്ട് പോയിരിക്കുവ "
"അമ്മേ.................. "
"എന്താടാ ?"
"അല്ല അമ്മയുടെ വള "
"പോയി കാശുമായി വാടാ"
ഇനി ഒരാഴ്ച എങ്ങനെ കാന്റീന്‍കാരനെ വെട്ടിച്ചു കോളേജില്‍ കയറാം എന്ന് ചിന്തിച്ചുകൊണ്ട് പുറത്തേക്കു വരുമ്പോള്‍ തോമാച്ചനും നമ്മുടെ പഴയ നാല് പക്ഷികളും പടി കയറി വരുന്നുണ്ടായിരുന്നു ..................

8 comments:

Pradeep Kumar said...

GOOD.വാങ്മയം നന്നായി.സിനിമ പോലെ കാണാന്‍ കഴിയുന്നു.

Unknown said...

മോനെ അരുണേ അപ്പൊ ശരിക്കും പണി കിട്ടി അല്ലെ, സന്തോഷം, വയറു നിറഞ്ഞു.

ഹോ എന്തൊക്കെ കട്ടി കൂടിയിരിക്കുന്നു. ??????

പത്രക്കാരന്‍ said...

അനുഭവം ആണല്ലേ?

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അരുണേ .......... അനുഭവം ഗുരു ,,,,,,,,,,,,,

Yasmin NK said...

ആശംസകള്‍

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

അരുണേ ...കൊള്ളാം കൊള്ളാം ...

comiccola / കോമിക്കോള said...

kollamllo...

Dhillis said...

Ha ha..superb post..

Post a Comment